Advertisement

ഹോങ്കോങ് പ്രക്ഷോഭം അതിരൂക്ഷമായി തുടരുന്നു; ഇന്നലെ നടന്ന പ്രതിഷേധത്തിൽ 116 പേർക്ക് പരുക്കേറ്റു

November 19, 2019
0 minutes Read

ഹോങ്കോങിലെ ജനാധിപത്യ പ്രക്ഷോഭത്തിന് അയവില്ല. ഇന്നലെ നടന്ന പ്രതിഷേധത്തിൽ മാത്രം 116 പേർക്ക് പരുക്കേറ്റു. പ്രതിഷേധക്കാർക്ക് നേരെ പൊലീസ് കണ്ണീർ വാതകവും റബർ ബുള്ളറ്റിനുകളും പ്രയോഗിച്ചു.

ഒരാഴ്ചയായി ഹോങ്കോങിലെ പോളിടെക്‌നിക് യൂണിവേഴ്‌സിറ്റിയായിരുന്നു പ്രതിഷേധക്കാരുടെ താവളം. ഞായറാഴ്ച മണിക്കൂറുകളോളം നീണ്ടുനിന്ന പ്രതിഷേധം അക്രമാസക്തമായിരുന്നു. അക്രമത്തിനു പിന്നാലെ യൂണിവേഴ്‌സിറ്റി പൊലീസുകാർ വളഞ്ഞു. എന്നാൽ, ക്യാംമ്പസിൽ തമ്പടിച്ചിരിക്കുന്നവരിൽ ചിലർ പൊലീസിനെ വെട്ടിച്ച് പുറത്ത് കടന്ന് രക്ഷപ്പെട്ടു. രക്ഷപ്പെടാൻ ശ്രമിച്ചവരിൽ ചിലർ പൊലീസ് പിടിയിൽ ആവുകയും ചെയ്തു. വിദ്യാർത്ഥികൾ ആയുധം വച്ചു കീഴടങ്ങണമെന്ന് പൊലീസ് ആവശ്യപ്പെട്ടു.

അതേസമയം, പ്രതിഷേധക്കാരെ മോചിപ്പിക്കാൻ യൂണിവേഴ്‌സിറ്റിയിലേക്കു പ്രതിഷേധ മാർച്ച് നടത്തിയങ്കിലും ഫലം ഉണ്ടായില്ല. അതിനിടെ ജനാധിപത്യ സമരക്കാർ മുഖം മൂടി ധരിക്കുന്നതു നിരോധിച്ചുകൊണ്ടുള്ള ഉത്തരവ് ഭരണഘടനാ വിരുദ്ധമാണെന്നു ഹോങ്കോംഗ് ഹൈക്കോടതി വിധിച്ചു. നടപടി മൗലികാവകാശത്തിന്മേലുള്ള കടന്നുകയറ്റമാണെന്നും കോടതി വ്യക്തമാക്കി.

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here

Top