Advertisement

ശബരിമലയിലേയ്ക്ക് സ്‌പെഷ്യൽ സർവീസ് നടത്താൻ കെഎസ്ആർടിസിക്ക് താത്ക്കാലിക ഡ്രൈവർമാരെ നിയമിക്കാം : ഹൈക്കോടതി

November 19, 2019
1 minute Read

ശബരിമലയിലേയ്ക്ക് സ്‌പെഷ്യൽ സർവീസ് നടത്താൻ കെഎസ്ആർടിസിക്ക് താത്ക്കാലിക ഡ്രൈവർമാരെ നിയമിക്കാമെന്ന് ഹൈക്കോടതി. 1386 പേരെ പിഎസ്‌സി ലിസ്റ്റിൽ നിന്ന് താത്ക്കാലികമായി നിയമിക്കാം. പിരിച്ചുവിട്ട താൽക്കാലിക ജീവനക്കാരെ നിയമിക്കരുതെന്നും കോടതി പറഞ്ഞു.

കെഎസ്ആർടിസി നൽകിയ ഹർജിയിലാണ് ദേവസ്വം ബെഞ്ച് വിധി.സ്‌പെഷ്യൽ സർവീസ് നടത്തുന്ന 504 ബസുകൾക്കായാണ് പരിചയ സമ്പന്നരായ 1386 ഡ്രൈവർമാരെ ദിവസക്കൂലി അടിസ്ഥാനത്തിൽ നിയമിക്കുന്നത്. തീർത്ഥാടകരുടെ സുരക്ഷ പ്രധാനമാണെന്നും പമ്പ -നിലയ്ക്കൽ റൂട്ടിൽ പരിചയസമ്പത്തുള്ള ഡ്രൈവർമാർ വേണമെന്നും കെഎസ്ആർടിസി ആവശ്യപ്പെട്ടിരുന്നു.

Read Also : ശബരിമല വരുമാനത്തിൽ ഇക്കുറി വൻ വർധനവെന്ന് ദേവസ്വം ബോർഡ്

ശബരിമല വരുമാനത്തിൽ വൻ വർധനയാണ് ഇത്തവണ ഉണ്ടായിരിക്കുന്നത്. ഭക്തരുടെ എണ്ണത്തിലും വർധനയുണ്ട്. നടവരവ് ,അപ്പം, അരവണ, കടകളിൽ നിന്നുള്ള വരുമാനം എന്നിവയിലെ വരവ് സംബന്ധിച്ച കണക്കാണ് ദേവസ്വം ബോർഡ് പുറത്തുവിട്ടത്. അദ്യ ദിവസത്തെ വരുമാനം 3 കോടി 32 ലക്ഷം രൂപയാണ്. കഴിഞ്ഞ വർഷത്തെക്കാൾ 1.28 ലക്ഷം രൂപയുടെ വർധനവാണുള്ളത്. കഴിഞ്ഞ വർഷത്തെ അപേക്ഷിച്ച് തീർത്ഥാടകർ കൂടുതലായി ദർശനത്തിനെത്തുന്നുണ്ട്. ഇതും വരുമാന വർധനവിന് കാരണമായി.

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here

Top