കെ.എസ്.ആർ.ടി.സി മിന്നൽ ബസ് നിയന്ത്രണം വിട്ട് മരത്തിലിടിച്ചു; ഒരാൾക്ക് പരുക്ക്

നിയന്ത്രണം വിട്ട കെ.എസ്.ആർ.ടി.സി മിന്നൽ ബസ് മരത്തിലിടിച്ച് ഒരാൾക്ക് പരുക്ക്. ബസിന്റെ മുൻഭാഗം പൂർണ്ണമായും തകർന്നു. വയനാട് മാനന്തവാടിയിൽ നിന്ന് തിരുവനന്തപുരത്തേക്ക് പോകുന്ന കെ.എസ്.ആർ.ടി.സിയുടെ മിന്നൽ ബസാണ് അപകടത്തിൽപ്പെട്ടത്.
കൊയിലാണ്ടി എടവണ്ണ സംസ്ഥാന പാതയിലാണ് അപകടം. ഓട്ടോറിക്ഷയിൽ ഇടിച്ച ശേഷം നിയന്ത്രണം വിട്ട ബസ് മരത്തിലിടിക്കുകയായിരുന്നു. അതേദിശയിൽ പോവുകയായിരുന്ന ഓട്ടോറിക്ഷ പെട്ടന്ന് വലതു വശത്തേക്ക് വെട്ടിച്ചു മാറ്റിയപ്പോൾ ബസ് നിയന്ത്രണം വിട്ട് മരത്തിലിടിക്കുകയായിരുന്നു.
തലക്ക് പരുക്കേറ്റ ഒരു യാത്രക്കാരനെ മുക്കത്തെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ഓട്ടോറിക്ഷയും നിയന്ത്രണം വിട്ട് മറിഞ്ഞങ്കിലും ആർക്കും പരുക്കില്ല. ഉടൻ തന്നെ തിരുവമ്പാടി ഡിപ്പോയിൽ നിന്ന് മറ്റൊരു വാഹനമെത്തിച്ച് യാത്രക്കാരെ കയറ്റി യാത്ര തുടർന്നു.
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here