Advertisement

ശബരിമല സന്നിധാനത്ത് പടിപൂജയ്ക്ക് തുടക്കമായി

November 19, 2019
0 minutes Read

ശബരിമല സന്നിധാനത്ത് പടിപൂജയ്ക്ക് തുടക്കമായി. ദീപാരാധനയ്ക്ക് ശേഷം പതിനെട്ടാം പടിയിൽ തന്ത്രി കണ്ഠര് മഹേഷ് മോഹനരുടെ മുഖ്യ കാർമ്മികത്വത്തിലാണ് പടിപൂജ നടന്നത്. പതിനാല് വർഷത്തെ ഇടവേളയ്ക്ക് ശേഷം മണ്ഡലകാലത്ത് ആദ്യമായാണ് പടി പൂജ നടന്നത്.

പൂങ്കാവനത്തിലെ 18 മലകൾക്കും അതിലെ ദേവതകൾക്കും അയ്യപ്പനും പ്രത്യേക പൂജകൾ കഴിക്കുന്നതാണ് പടിപൂജയുടെ സങ്കൽപം. 18 പടികളിൽ പട്ട് വിരിച്ച് ഓരോ പടിയിലും നിലവിളക്കും ഒരുക്കുകളും വച്ച് തന്ത്രിയുടെ കാർമികത്വത്തിലാണ് പൂജകൾ. പൂങ്കാവനത്തിലെ 18 മലകൾക്കും അതിലെ ദേവതകൾക്കും അയ്യപ്പനും പ്രത്യേക പൂജകൾ കഴിക്കുന്നതാണ് പടിപൂജയുടെ സങ്കൽപം. ദീപാരാധനയ്ക്കു ശേഷമാണ് പടിപൂജ തുടങ്ങുക. ഈ സമയം അയ്യപ്പന്മാർക്ക് പടികയറാൻ കഴിയില്ല. കുറഞ്ഞത് രണ്ട് മണിക്കൂറെങ്കിലും പൂജകൾ നീണ്ടുനിൽക്കും.

മുൻകൂട്ടി ബുക്ക് ചെയ്യുന്നവർക്കേ പടിപൂജ വഴിപാട് നടത്താൻ കഴിയു. പടിക്കുള്ള ഒരുക്കുകൾ, അലങ്കാരങ്ങൾ, തന്ത്രി, മേൽശാന്തി, പരികർമികൾ എന്നിവർക്കുള്ള ദക്ഷിണ, പൂജാവേളയിൽ ഉടുക്കാനുള്ള വസ്ത്രങ്ങൾ എന്നിവ വഴിപാടുകാർ തന്നെ എത്തിക്കണം. കഴിഞ്ഞ വർഷം പ്രളയം കാരണം നടക്കാതെ പോയ പടി പൂജയാണ് ഈ വർഷം നടക്കുന്നത്. ഒരു ലക്ഷം രൂപയിലധികം ചെലവ് വരുന്ന പടിപൂജയ്ക്ക് 2036 വരെയുള്ള ബുക്കിംഗ് ഉണ്ട്.

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here

Top