പന്തീരാങ്കാവ് അറസ്റ്റ്; അലന്റെയും താഹയുടേയും ജാമ്യാപേക്ഷ നാളെ പരിഗണിക്കും

പന്തീരാങ്കാവിൽ നിന്ന് യുഎപിഎ വകുപ്പ് ചുമത്തി അറസ്റ്റ് ചെയ്ത അലൻ ഷുഹൈബിന്റെയും താഹ ഫസലിന്റെയും ജാമ്യാപേക്ഷ ഹൈക്കോടതി നാളെ പരിഗണിക്കും. കേസ് ഡയറി അന്വേഷണ സംഘം കോടതിയിൽ സമർപ്പിച്ചു.
ഇരുവരുടേയും കസ്റ്റഡി കാലാവധി നേരത്തെ നീട്ടിയിരുന്നു. വിശദമായി ചോദ്യം ചെയ്യാനും, തെളിവെടുപ്പിനുമായി തിങ്കളാഴ്ചവരെയായിരുന്നു ഇരുവരെയും കസ്റ്റഡിയിൽവിട്ടത്. ഇന്നായിരുന്നു ഇരുവരുടേയും ജാമ്യാപേക്ഷ പരിഗണിക്കേണ്ടിയിരുന്നത്. എന്നാൽ ജാമ്യാപേക്ഷ പരിഗണിക്കുന്നത് കോടതി മാറ്റിവയ്ക്കുകയായിരുന്നു.
നവംബർ 2നാണ് കോഴിക്കോട് പന്തീരങ്കാവിൽ നിന്ന് മാവോയിസ്റ്റ് ബന്ധം ആരോപിച്ച് വിദ്യാർത്ഥികളെ പൊലീസ് അറസ്റ്റ് ചെയ്യുന്നത്. കണ്ണൂർ സർവകലാശാലയിലെ നിയമ ബിരുദ വിദ്യാർത്ഥിയും കോഴിക്കോട് സ്വദേശിയുമായ അലൻ ഷുഹൈബിനെയും താഹ ഫസലിനെയുമാണ് അറസ്റ്റ് ചെയ്തത്. പാലക്കാട് ഏറ്റുമുട്ടലിൽ പ്രതിഷേധിച്ച് വിദ്യാർത്ഥികൾ ലഘു ലേഖകൾ വിതരണം ചെയ്തിരുന്നുവെന്നാണ് റിപ്പോർട്ട്.
story highlights- Maoist attack, Maoist, UAPA
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here