‘എന്നെ ഒന്നു തിരികെ കൊണ്ടു പോകൂ… ഹസ്‌ബെൻഡ്’; ഫഹദിനോട് നസ്രിയ

മലയാള സിനിമയിലെ ഏറെ ശ്രദ്ധിക്കപ്പടുന്ന താര ജോഡികളാണ് ഫഹദും നസ്രിയയും, സിനിമ ജീവിതത്തിന്റെ തിരക്കുകൾ ഒഴിയുമ്പോൾ, വിദേശ യാത്രകളിലാണ് താര ജോഡികൾ സമയം ചെലവഴിക്കുന്നത്. ‘ട്രാൻസ്’ എന്ന സിനിമയുടെ ചിത്രീകരണം പൂർത്തിയാക്കിയ ശേഷം ഫഹദും നസ്രിയയും നടത്തിയ യാത്രയുടെ ചിത്രങ്ങളാണ് ഇപ്പോൾ സോഷ്യൽ മീഡിയയിൽ സജീവമാകുന്നത്.
ഇക്കുറി, പ്രാഗിലാണ് ഇരുവരും അവധി ആഘോഷിക്കുന്നത്. പ്രാഗിൽ നിന്നും നസ്രിയ ഇൻസ്റ്റഗ്രാമിൽ പോസ്റ്റ് ചെയ്ത ചിത്രങ്ങളാണ് ഇപ്പോൾ സോഷ്യൽ മീഡിയയിൽ സജീവമാകുന്നത്. ‘എന്നെ ഒന്നു തിരികെ കൊണ്ടു പോകു ഹസ്‌ബെൻഡ്’ എന്ന അടിക്കുറിപ്പോടെയാണ് നസ്രിയ ചിത്രങ്ങൾ പോസ്റ്റ് ചെയ്തിരിക്കുന്നത്.
വിവാഹം കഴിഞ്ഞ് അഭിനയത്തിൽ നിന്ന് വിട്ട് നിന്ന നസ്രിയ അഞ്ജലി മേനോന്റെ ‘കൂടെ’യിലൂടെ തിരികെ എത്തിയത് ഏറെ ശ്രദ്ധിക്കപ്പെട്ടിരുന്നു. മാത്രമല്ല, നിർമാണ മേഖലയിലും നസ്രിയ സജീവമാണ്. ഏറെ നാളായി പ്രേക്ഷകർ കാത്തിരുന്ന ചിത്രമാണ് ‘ട്രാൻസ്’. ചിത്രത്തിൽ ഫഹദ് ഫാസിലിന്റെ നായികയായി എത്തുന്ന നസ്രിയയുടെ ലുക്ക് ഏറെ ചർച്ചചെയ്യപ്പെട്ടിരുന്നു. രണ്ട് വർഷത്തിലധികമായി നാല് ഷെഡ്യൂളുകളിലായി ചിത്രീകരണം പൂർത്തിയാക്കിയ സിനിമ ഡിസംബർ 20ന് തിയേറ്ററുകളിലെത്തും.
fahad, nasriya
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here