Advertisement

രാജ്യത്ത് ന്യൂനപക്ഷങ്ങള്‍ വലിയ അരക്ഷിതാവസ്ഥയില്‍: മുസ്ലീം ലീഗ്

November 20, 2019
0 minutes Read

രാജ്യത്ത് ന്യൂനപക്ഷങ്ങള്‍ വലിയ അരക്ഷിതാവസ്ഥയിലാണെന്നും കേന്ദ്രസര്‍ക്കാര്‍ നയങ്ങള്‍ക്കെതിരെ വിശാല പ്രതിപക്ഷ ഐക്യം വേണമെന്നും മുസ്ലിം ലീഗ്. ഇക്കാര്യത്തില്‍ കോണ്‍ഗ്രസ് കുറെക്കൂടി ശക്തമായി മുന്നോട്ടുവരണമെന്നും ലീഗ് നേതാക്കള്‍ സോണിയാ ഗാന്ധിയോട് അഭ്യര്‍ത്ഥിച്ചു.

മുസ്ലീംലീഗ് ദേശീയ അധ്യക്ഷന്‍ ഖാദര്‍ മൊയ്ദീന്‍, ജനറല്‍ പി കെ കുഞ്ഞാലിക്കുട്ടി, ഇ ടി മുഹമ്മദ് ബഷീര്‍ എംപി എന്നിവരുടെ നേതൃത്വത്തിലാണ് നേതാക്കള്‍ കോണ്‍ഗ്രസ് അധ്യക്ഷ സോണിയാ ഗാന്ധിയുമായി കൂടിക്കാഴ്ച നടത്തിയത്. രാജ്യത്തെ ന്യൂനപക്ഷങ്ങളുടെ അരക്ഷിതാവസ്ഥയില്‍ ആശങ്ക അറിയിച്ചു. അയോധ്യാവിധിക്കു ശേഷമുള്ള രാഷ്ട്രീയ ഹചര്യത്തില്‍കൂടിയായിരുന്നു കൂടിക്കാഴ്ച.

ന്യൂനപക്ഷങ്ങളെ അടിച്ചമര്‍ത്തുന്ന സമീപനമാണ് മോദി സര്‍ക്കാരിന്റേതെന്നും ന്യൂനപക്ഷ സംരക്ഷണത്തിനുള്ള ഏകോപനത്തിന് കോണ്‍ഗ്രസ് മുന്‍കൈ എടുക്കണമെന്നും ലീഗ് നേതൃത്വം ആവശ്യപ്പെട്ടു. അയോധ്യാവിഷയത്തിലെ കോടതി വിധി ബഹുമാനിക്കുമ്പോള്‍ തന്നെ തങ്ങളുടെ വാദം കേട്ടില്ല എന്ന അഭിപ്രായവും ഉണ്ട്. ഇക്കാര്യവും സോണിയാ ഗാന്ധിയെ അറിയിച്ചു. പാര്‍ലമെന്റില്‍ വരുന്ന ജനദ്രോഹപരമായ ബില്ലുകള്‍ പാസാക്കാതിരിക്കാന്‍ കോണ്‍ഗ്രസിന്റെ ഭാഗത്തുനിന്ന് കൂടുതല്‍ ചെറുത്തുനില്‍പ്പ് ആവശ്യമാണെന്നും നേതാക്കള്‍ പറഞ്ഞു.

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here

Top