കൂടത്തായി കൊലപാതക പരമ്പര: ബിഎസ്എൻഎൽ ജീവനക്കാരൻ ജോൺസന്റെ രഹസ്യമൊഴി രേഖപ്പെടുത്തും

കൂടത്തായി കൊലപാതക പരമ്പര കേസിൽ ബിഎസ്എൻഎൽ ജീവനക്കാരനായ ജോൺസന്റെ രഹസ്യമൊഴി രേഖപ്പെടുത്താനൊരുങ്ങി പൊലീസ്. ഇത് സംബന്ധിച്ച് നാളെ കോഴിക്കോട് ജുഡീഷ്യൽ ഫസ്റ്റ്ക്ലാസ് മജിസ്‌ട്രേറ്റ് കോടതിയിൽ അപേക്ഷ സമർപ്പിക്കും.
അതേസമയം, കൂടത്തായി അന്നമ്മ വധക്കേസിൽ ജോളി ജോസഫിനെ അറസ്റ്റ് ചെയ്യാൻ കോടതി അനുമതി നൽകി. കോഴിക്കോട് ജില്ലാ ജയിലിലെത്തി അന്വേഷണസംഘം അറസ്റ്റ് രേഖപ്പെടുത്തിയേക്കും. 2002 ൽ കൊല്ലപ്പെട്ട പൊന്നാമറ്റം അന്നമ്മയുടേതാണ് കൂടത്തായി കൊലപാതക പരമ്പരയിലെ ആദ്യ കേസ്. ആട്ടിൻ സൂപ്പിൽ കലർത്തിയ വിഷം ഉള്ളിൽചെന്നായിരുന്നു അന്നമ്മ കൊല്ലപ്പെട്ടത്.
കഴിഞ്ഞ ദിവസത്തെ ചോദ്യം ചെയ്യലിൽ വ്യാജ ഒസ്യത്തുമായി ബന്ധപ്പെട്ട നിർണായക വിവരങ്ങൾ അന്വേഷണ സംഘത്തിന് ലഭിച്ചിരുന്നു. കൂടാതെ വ്യാജ ഒസ്യത്ത് തയ്യാറാക്കാൻ ഉപയോഗിച്ചതെന്ന് കരുതുന്ന ടൈപ്പ്‌റൈറ്ററും പെന്നാമറ്റത്തെ വീട്ടിൽനിന്ന് അന്വേഷണസംഘം കണ്ടെത്തിയിരുന്നു.
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here