ഷഹ്‌ലയുടെ മരണം; തൃശ്ശൂരില്‍ യൂത്ത് കോണ്‍ഗ്രസ്സ് പ്രവര്‍ത്തകര്‍ റോഡ് ഉപരോധിച്ചു

സുല്‍ത്താന്‍ബത്തേരിയില്‍ വിദ്യാര്‍ത്ഥിനി പാമ്പുകടിയേറ്റു മരിച്ച സംഭവത്തില്‍ പ്രതിഷേധിച്ച് തൃശ്ശൂരില്‍ യൂത്ത് കോണ്‍ഗ്രസ്സ് പ്രവര്‍ത്തകര്‍ റോഡ് ഉപരോധിച്ചു. വിദ്യാഭ്യാസ മന്ത്രിയുടെ രാജി ആവശ്യപ്പെട്ട് ഡിഡിഇ ഓഫീസിലേക്ക് ഉള്ള മാര്‍ച്ചിനിടെയാണ് പ്രവര്‍ത്തകര്‍ സ്വരാജ് റൗണ്ടില്‍ നയ്ക്കാനാലില്‍ റോഡ് ഉപരോധിച്ചത്.
മുപ്പതോളം പ്രവര്‍ത്തകരെ പോലീസ് അറസ്റ്റ് ചെയ്തു നീക്കി. ഉന്തിലും തള്ളിലും ഒരു പോലീസുകാരന് പരിക്കേറ്റു. പാമ്പ് കടിയേറ്റ് മരിച്ച ഷഹ്‌ലയുടെ വീട് സന്ദര്‍ശിക്കാന്‍ വയനാട്ടിലെത്തിയ വിദ്യാഭ്യാസ മന്ത്രിക്കെതിരെ പ്രതിഷേധങ്ങളുണ്ടായി.
കല്‍പ്പറ്റയില്‍ വച്ച് മന്ത്രിമാരായ സി രവീന്ദ്രനാഥിനെയും സുനില്‍കുമാറിനെയും എംഎസ്എഫ് പ്രവര്‍ത്തകരും ബിജെപി പ്രവര്‍ത്തകരും മന്ത്രിമാരെ കരിങ്കൊടി കാണിച്ചു.
Story highlights- shahla sherin, snake bite, wayanad
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here