തന്റെ ട്വിറ്റർ അക്കൗണ്ട് വൈറ്റ് ഹൗസ് ബ്ലോക്ക് ചെയ്തെന്ന ആരോപണവുമായി അമേരിക്കൻ മുൻ ദേശീയ സുരക്ഷാ ഉപദേഷ്ടാവ് ജോൺ ബോൾട്ടൻ

തന്റെ ട്വിറ്റർ അക്കൗണ്ട് വൈറ്റ് ഹൗസ് ബ്ലോക്ക് ചെയ്തെന്ന ആരോപിച്ച് അമേരിക്കൻ മുൻ ദേശീയ സുരക്ഷാ ഉപദേഷ്ടാവ് ജോൺ ബോൾട്ടൻ. പദവി രാജിവെച്ചതിന് ശേഷമാണ് തനിക്ക് ദുരനുഭവമുണ്ടായതെന്ന് ബോൾട്ടൻ പറഞ്ഞു.
അമേരിക്കൻ ദേശീയ സുരക്ഷാ ഉപദേഷ്ടാവ് സ്ഥാനം രാജിവെച്ചതിനു ശേഷമാണ് തന്റെ ട്വിറ്റർ അക്കൌണ്ട് ബ്ലോക്ക് ചെയ്യപ്പെട്ടതെന്ന് വ്യക്തമാക്കിയ ജോൺ ബോൾട്ടൻ, വൈറ്റ് ഹൗസിന്റെ ഇടപെടലാണ് ഇതിൻറെ പിന്നിലെന്ന് ആരോപിച്ചു. താൻ ഒളിവിൽ പോയെന്ന് പ്രചരിപ്പിച്ചവരെ, നിങ്ങളെ നിരാശപ്പെടുത്തിയതിൽ ഞാൻ ക്ഷമ ചോദിക്കുന്നു എന്ന് അദ്ദേഹം ട്വിറ്ററിൽ കുറിച്ചു. സെപ്റ്റംബർ മുതൽ ബ്ലോക്ക് ചെയ്യപ്പെട്ടിരുന്ന ബോൾട്ടന്റെ ട്വിറ്റർ അക്കൗണ്ട് കഴിഞ്ഞ ദിവസമാണ് സജീവമായത്. അക്കൗണ്ട് ബ്ലോക്ക് ചെയ്ത നടപടി പിൻവലിച്ചതിന് ട്വിറ്ററിന്റെ പ്രവർത്തകരോട് ബോൾട്ടൻ നന്ദി അറിയിച്ചു. അതേസമയം, ബോൾട്ടന്റെ ആരോപണത്തോട് വൈറ്റ് ഹൗസ് ഇതുവരെ പ്രതികരിച്ചിട്ടില്ല.
സുരക്ഷാ ഉപദേഷ്ടാവിയിരിക്കെ ട്രംപുമായി നിരവധി തവണ ബോൾട്ടന് കൊമ്പുകോർക്കേണ്ടി വന്നിട്ടുണ്ട്. ഇറാനുമായുള്ള നയതന്ത്ര ബന്ധത്തെ ചൊല്ലി ട്രംപുമായുണ്ടായ അസ്വാരസ്യമാണ് ബോൾട്ടന്റെ രാജിയിൽ കലാശിച്ചത്. ട്രംപ് ഇംപീച്ച്മെന്റെ നടപടി നേരിടുന്ന സാഹചര്യത്തിൽ ബോൾട്ടന്റെ ട്വിറ്റർ അക്കൗണ്ട് വീണ്ടും സജീവമാകുന്നത് പുതിയ രാഷ്ട്രീയ സംവാദങ്ങൾക്ക് വഴി തുറന്നേക്കാമെന്നാണ് രാഷ്ട്രീയ നിരീക്ഷകരുടെ വിലയിരുത്തൽ.
stoty highlight: US National Security Adviser John Bolton , Twitter account
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here