Advertisement

മഹാരാഷ്ട്ര സര്‍ക്കാര്‍ രൂപീകരണം; ഹര്‍ജി ഇന്ന് സുപ്രിംകോടതി പരിഗണിക്കും

November 24, 2019
1 minute Read

മഹാരാഷ്ട്രയിലെ ദേവേന്ദ്ര ഫട്‌നവിസിന്റെ സത്യപ്രതിജ്ഞയെയും സര്‍ക്കാര്‍ രൂപീകരണത്തെയും ചോദ്യം ചെയ്ത്
കോണ്‍ഗ്രസ്, എന്‍സിപി, ശിവസേന സഖ്യം സമര്‍പ്പിച്ച ഹര്‍ജി സുപ്രിംകോടതി ഇന്ന് പരിഗണിക്കും. രാവിലെ 11.30 നാണ് ഹര്‍ജി പരിഗണിക്കുക. സര്‍ക്കാര്‍ രൂപീകരണം ചട്ടവിരുദ്ധമാണെന്ന് ചൂണ്ടിക്കാട്ടിയാണ് പാര്‍ട്ടികള്‍ സുപ്രിംകോടതിയെ സമീപിച്ചത്.

ജസ്റ്റിസുമാരായ രമണ, അശോക് ഭൂഷണ്‍, സഞ്ജീവ് ഖന്ന എന്നിവരടങ്ങിയ ബഞ്ചാണ് ഹര്‍ജി പരിഗണിക്കുക. ശനിയാഴ്ച രാത്രി തന്നെ ഹര്‍ജി പരിഗണിക്കണമെന്ന് ശിവസേനയും കോണ്‍ഗ്രസും ആവശ്യപ്പെട്ടിരുന്നു. എന്നാല്‍ ചീഫ് ജസ്റ്റിസ് എസ് എ ബോബ്‌ഡെ ഡല്‍ഹിയില്‍ ഇല്ല. ഗവര്‍ണറുടെ നപടി ഏകപക്ഷീയവും ദുരുദ്ദേശപരമാണെന്നും ഹര്‍ജിയില്‍ പറയുന്നു.

അതേസമയം, ബിജെപിക്കൊപ്പം ചേര്‍ന്ന് ഉപമുഖ്യമന്ത്രിയായി സത്യപ്രതിജ്ഞ ചെയ്ത അജിത്ത് പവാറിനെ എന്‍സിപി നിയമസഭാകക്ഷി നേതാവ് സ്ഥാനത്ത് നിന്ന് നീക്കി. ശരത് പവാര്‍ വിളിച്ചു ചേര്‍ത്ത എംഎല്‍എമാരുടെ യോഗത്തിലാണ് തീരുമാനം.

Story highlights Maharasthra, ncp, bjp, congress, SC

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here

Top