ലെബനോണിൽ അമേരിക്കൻ നയതന്ത്ര കാര്യാലയത്തിന് മുന്നിൽ വൻ പ്രതിഷേധം

ലെബനോണിൽ അമേരിക്കൻ നയതന്ത്രകാര്യാലയത്തിന് മുന്നിൽ വൻ പ്രതിഷേധം. രാജ്യത്തിന്റെ ആഭ്യന്തരകാര്യങ്ങളിൽ അനാവശ്യമായി അമേരിക്ക ഇടപെടുന്നു എന്നാരോപിച്ചായിരുന്നു പ്രതിഷേധം. പ്രതിഷേധക്കാർ അമേരിക്കയുടെയും ഇസ്രയേലിന്റെയും പതാകകൾ കത്തിച്ചു.
Read Also: ലെബനോണിൽ ജനകീയ പ്രക്ഷോഭം രൂക്ഷമാകുന്നു; പുതിയ പ്രഖ്യാപനങ്ങളുമായി സർക്കാർ
മുൻ അമേരിക്കൻ നയതന്ത്രപ്രതിനിധി ജെഫ്‌റി ഫെൽറ്റ്മാൻ നടത്തിയ പരാമർശമാണ് ലെബനോണിലെ അമേരിക്കൻ വിരുദ്ധ പ്രതിഷേധത്തിന് കാരണം.
ലെബനോണിൽ നടക്കുന്ന പ്രതിഷേധങ്ങളും അതിനോടുള്ള നേതാക്കളുടെ പ്രതികരണവും അമേരിക്കയുടെ താൽപര്യങ്ങളോട് ചേർന്നുപോകുന്നവയാണെന്നായിരുന്നു എന്നാണ് ഫെൽറ്റ്മാന്റെ വിവാദ പരാമർശം.
പ്രതിഷേധത്തിന്റെ ഭാഗമായി നിരവധി പേർ തലസ്ഥാനനഗരിയായ ബെയ്‌റൂട്ടിലെ അമേരിക്കൻ നയതന്ത്രകാര്യാലയത്തിന് മുന്നിൽ ഒത്തുകൂടി. അമേരിക്കയുടെയും ഇസ്രയേലിന്റെയും പതാകകളും അമേരിക്കൻ പ്രസിഡന്റ് ഡൊണാൾഡ് ട്രംപിന്റെ ചിത്രവും സമരക്കാർ അഗ്‌നിക്കിരയാക്കി.
ലെബനോണ്‍ ആഭ്യന്തരകാര്യങ്ങളിൽ അമേരിക്ക അനാവശ്യമായി ഇടപെടുകയാണെന്ന് പ്രതിഷേധക്കാർ വിളിച്ചുപറഞ്ഞു. ‘അമേരിക്ക, നിങ്ങൾ നിങ്ങളുടെ കാര്യം നോക്കൂ’ എന്ന താക്കീതായിരുന്നു പ്രതിഷേധക്കാർ കൈയ്യിലേന്തിയ പ്ലക്കാർഡുകളിലുണ്ടായിരുന്നത്.
lebanon, american embossy
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here