ബിന്ദു അമ്മിണിക്ക് നേരെയുള്ള ആക്രമണം സ്വാഭാവിക പ്രതികരണം: കുമ്മനം രാജശേഖരന്‍

ശബരിമല ദര്‍ശനത്തിനായി എത്തിയ ബിന്ദു അമ്മിണിക്കുനേരെ കൊച്ചിയില്‍ ഉണ്ടായ മുളകുപൊടി ആക്രമണം സ്വാഭാവിക പ്രതികരണം മാത്രമെന്ന് ബിജെപി നേതാവ് കുമ്മനം രാജശേഖരന്‍. ശബരിമല തീര്‍ത്ഥാടനം സുഗമമായി നടക്കരുതെന്ന് ആഗ്രഹിക്കുന്നവരുണ്ടെന്നും അവരാണ് തൃപ്തി ദേശായിയെ അടക്കം എത്തിച്ചിരിക്കുന്നതെന്നും അദ്ദേഹം പറഞ്ഞു.
Read More:തൃപ്തി ദേശായി കേരളത്തില്‍; ലക്ഷ്യം സര്‍ക്കാരിനെതിരെ നിയമനടപടി
വിശ്വാസങ്ങളും ആചാരങ്ങളും സംരക്ഷിക്കുമെന്ന ഉറപ്പ് സര്‍ക്കാര്‍ നല്‍കിയിട്ടുണ്ട്. ഇത് പാലിക്കണം. വിശ്വാസങ്ങളെ തകര്‍ക്കാന്‍ ശ്രമിക്കുകയാണ് തൃപ്തി ദേശായിയും സംഘവും. തൃപ്തി ദേശായിയുടെ വരവിനു പിന്നിലെ ഉദ്ദേശം എന്താണെന്ന് ബോധ്യപ്പെട്ട സാഹചര്യത്തില്‍ സര്‍ക്കാര്‍ അവരെ തിരിച്ചയക്കണം. ശബരിമലയെ സംഘര്‍ഷഭരിതമാക്കി മുതലെടുപ്പ് നടത്തുകയാണ് തൃപ്തിയുടെ ലക്ഷ്യം. ശബരിമലയില്‍ സുപ്രിംകോടതിയുടെ അന്തിമവിധി ഉണ്ടാകുന്നതുവരെ കാത്തിരിക്കുവാന്‍ എല്ലാവരും ബാധ്യസ്ഥരാണെന്നും അദ്ദേഹം പറഞ്ഞു.
Read More:ബിന്ദു അമ്മിണിക്കുനേരെ മുളകുപൊടി പ്രയോഗിക്കുന്നതിന്റെ ദൃശ്യങ്ങള്‍ ട്വന്റിഫോറിന്
ഇന്ന് രാവിലെ രഹസ്യമായാണ് ശബരിമലയിലേക്ക് പോകാന്‍ തൃപ്തി ദേശായിയും സംഘവും കൊച്ചി വിമാനത്താവളത്തില്‍ എത്തിയത്. ബിന്ദു അമ്മിണിയും ഇവര്‍ക്കൊപ്പമുണ്ടായിരുന്നു. ശബരിമലയിലേക്ക് പോകുന്നതിനു മുന്നോടിയായി സുരക്ഷ ഒരുക്കണമെന്ന് ആവശ്യപ്പെട്ട് തൃപ്തി ദേശായി കൊച്ചി സിറ്റി പൊലീസ് കമ്മീഷണര്‍ ഓഫീസിലെത്തിയിട്ടുണ്ട്.
ശബരിമല ദര്‍ശനം തന്റെ അവകാശമാണെന്നും ശബരിമലയിലേക്ക് പോകാനാവില്ല എന്ന് സംസ്ഥാന സര്‍ക്കാര്‍ എഴുതി നല്‍കിയാല്‍ മടങ്ങാമെന്നുമാണ് തൃപ്തി ദേശായിയുടെ നിലപാട്. അതേസമയം യുവതികള്‍ക്ക് സംരക്ഷണം നല്‍കേണ്ടതില്ലെന്ന നിര്‍ദേശമാണ് പൊലീസിന് നല്‍കിയിരിക്കുന്നതെന്നാണ് വിവരം.
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here