ചാലക്കുടി സിഎംഐ കാർമൽ സ്‌കൂളിൽ വിദ്യാർത്ഥിക്ക് പാമ്പ് കടിയേറ്റു

ചാലക്കുടി സിഎംഐ കാർമൽ സ്‌കൂളിൽ വിദ്യാർത്ഥിക്ക് പാമ്പ് കടിയേറ്റു. ഒമ്പത് വയസുകാരൻ ജെറാൾഡിനാണ് പാമ്പുകടിയേറ്റത്. കുട്ടിയെ അങ്കമാലി ലിറ്റിൽ ഫഌർ ആശുപത്രിയിൽ പ്രവേശിപ്പിച്ചു.
അഞ്ചാം ക്ലാസ് വിദ്യാർത്ഥിയാണ് ജെറാൾഡ്. സ്‌കൂൾ പരിസരത്ത് നിന്നാണ് പാമ്പ് കടിയേറ്റത്. സ്‌കൂൾ വിട്ടശേഷമായിരുന്നു കുട്ടിക്ക് പാമ്പ് കടിയേറ്റത്. ഉടൻ തന്നെ കുട്ടിയുടെ അച്ഛൻ കുട്ടിയെ ആശുപത്രിയിൽ പ്രവേിപ്പിക്കുകയായിരുന്നു. പാമ്പിൻ വിഷം കുട്ടിയുടെ ഉള്ളിൽ ചെന്നിട്ടില്ല എന്ന നിഗമനത്തിലാണ് ഡോക്ടർമാർ. കുട്ടിയുടെ ആരോഗ്യനില തൃപ്തികരമാണെന്ന് ഡോക്ടർമാർ പറഞ്ഞു.
സുൽത്താൻ ബത്തേരി സർവജന സ്‌കൂളിൽ പാമ്പ് കടിയേറ്റ് വിദ്യാർത്ഥിനി മരിച്ച സംഭവത്തിന് പിന്നാലെ സംസ്ഥാനത്തെ സ്‌കൂളുകളിൽ വ്യാപകമായി ശുചിയാക്കൽ പദ്ധതികൾ ആവിഷ്‌കരിച്ചിരുന്നു.
Story Highlights : Snake Bite, Chalakkudy
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here