ടിജി മോഹൻദാസിനെതിരെ കാസർഗോഡ് കേന്ദ്ര സർവകലാശാലയിൽ വിദ്യാർത്ഥി പ്രതിഷേധം

കാസർഗോഡ് കേന്ദ്ര സർവകലാശാലയിൽ ദേശീയ സെമിനാറിൽ പങ്കെടുക്കാനെത്തിയ ടിജി മോഹൻദാസിനെതിരെ വിദ്യാർത്ഥി പ്രതിഷേധം. ‘ഭരണഘടനയും ജനാധിപത്യവും എഴുപത് വർഷത്തെ ഇന്ത്യൻ അനുഭവത്തിൽ’ എന്ന പേരിൽ രണ്ട് ദിവസങ്ങളിലായാണ് കേരള കേന്ദ്ര സർവകലാശാലയിൽ സെമിനാർ സംഘടിപ്പിച്ചിരിക്കുന്നത്.
ആദ്യ ദിവസമായ ഇന്ന് ആദ്യ സെഷനിൽ വിഷയാവതരണത്തിനെത്തിയ ആർഎസ്എസ് സൈദ്ധാന്തികൻ ടിജി മോഹൻദാസിന് നേരെ വിദ്യാർത്ഥികൾ പ്രതിഷേധിച്ചു. സെമിനാർ ഹാളിന് പുറത്ത് മോഹൻദാസിന്റെ വാഹനം വിദ്യാർത്ഥികൾ തടഞ്ഞു.
ഇവരെ പൊലീസ് അറസ്റ്റ് ചെയ്തു നീക്കി. പിന്നീട് മോഹൻദാസ് സെമിനാർ ഹാളിൽ വിഷയാവതരണത്തിനെത്തിയതോടെ വിദ്യാർത്ഥികൾ ഹാളിൽ നിന്ന് വാക് ഔട്ട് നടത്തിയും പ്രതിഷേധമറിയിച്ചു.
ടിജി മോഹൻദാസിനെ കൂടാതെ മുൻ ഡിജിപി ടിപി സെൻകുമാറിനെയടക്കം പങ്കെടുപ്പിച്ച് നടത്തുന്ന ദ്വിദിന സെമിനാർ സർവകലാശാലയെ കാവിവത്ക്കരിക്കാനുള്ള ശ്രമത്തിന്റെ ഭാഗമാണെന്നാണ് വിദ്യാർത്ഥികൾ ആരോപിക്കുന്നത്.
kasargod central university, t g mohandas
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here