ബിന്ദു അമ്മിണിയെ ആക്രമിച്ചയാള്‍ അറസ്റ്റില്‍

കൊച്ചിയില്‍ ബിന്ദു അമ്മിണിയെ ആക്രമിച്ച ഹിന്ദു ഹെല്‍പ്പ് ലൈന്‍ നേതാവിനെ പൊലീസ് അറസ്റ്റ് ചെയ്തു. ബിന്ദു അമ്മിണിയുടെ മുഖത്തേക്ക് മുളക് സ്‌പ്രേ ചെയ്ത ഹിന്ദു ഹെല്‍പ് ലൈന്‍ സംസ്ഥാന കോ ഓര്‍ഡിനേറ്റര്‍ ശ്രീനാഥ് പത്മനാഭനെയാണ് പൊലീസ് അറസ്റ്റ് ചെയ്തത്.
ശബരിമല ദര്‍ശനത്തിനായി പൊലീസ് സംരക്ഷണം ആവശ്യപ്പെട്ട് കൊച്ചി കമ്മിഷണര്‍ ഓഫീസിലെത്തിയ ബിന്ദു അമ്മിണിയെ പ്രതിഷേധക്കാര്‍ ആക്രമിക്കുകയായിരുന്നു.
തൃപ്തി ദേശായിയും സംഘവും ഇന്ന് പുലര്‍ച്ചെയാണ് ശബരിമല ദര്‍ശനത്തിനായി കൊച്ചിയിലെത്തിയത്.
ബിന്ദു അമ്മിണിയെ കൂടാതെ ഭൂമാത ബ്രിഗേഡിലെ അഞ്ചംഗങ്ങളും തൃപ്തി ദേശായിയുടെ സംഘത്തിലുണ്ട്.
ശബരിമല ദര്‍ശനം തന്റെ അവകാശമാണെന്നും ശബരിമലയിലേക്ക് പോവാനാകില്ല എന്ന് സംസ്ഥാന സര്‍ക്കാര്‍ എഴുതി നല്‍കിയാല്‍ മടങ്ങാമെന്നുമാണ് തൃപ്തി ദേശായിയുടെ നിലപാട്.
Story highlights- Tripti Desai, Sabarimala
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here