Advertisement

മാലിയിൽ സൈനിക ഹെലികോപ്റ്ററുകൾ തമ്മിൽ കൂട്ടിയിടിച്ച് 13 ഫ്രഞ്ച് സൈനികർ കൊല്ലപ്പെട്ടു

November 27, 2019
1 minute Read

തീവ്രവാദിതകൾക്കെതിരെ സൈനിക നീക്കം നടത്തുന്നതിനിടെ മാലിയിൽ ഹെലികോപ്റ്ററുകൾ തമ്മിൽ കൂട്ടിയിടിച്ച് 13 ഫ്രഞ്ച് സൈനികർ കൊല്ലപ്പെട്ടു. സംഭവത്തിൽ ഫ്രഞ്ച് സർക്കാർ അന്വേഷണം പ്രഖ്യാപിച്ചു.

പടിഞ്ഞാറൻ ആഫ്രിക്കൻ രാജ്യമായ മാലിയിൽ ഇസ്ലാമിസ്റ്റ് തീവ്രവാദികൾക്കെതിരെ ആക്രമണ ദൗത്യവുമായി പോയ കോപ്റ്ററുകളാണ് കൂട്ടിയിടിച്ച് അപകടത്തിൽപ്പെട്ടത്. അപകടത്തിൽ ഫ്രഞ്ച് പ്രസിഡന്റ് ഇമ്മാനുവൽ മക്രോൺ ദുഃഖം രേഖപ്പെടുത്തി. വാർത്ത ഏറെ വേദനയുണ്ടാക്കുന്നതാണെന്ന് മാക്രോൺ പറഞ്ഞു.

ഹെലികോപ്റ്ററുകൾ എങ്ങനെയാണ് കൂട്ടിയിടിച്ചതെന്ന് അറിയാൻ സർക്കാർ അന്വേഷണം പ്രഖ്യാപിച്ചു. അപകടത്തിൽ വേദനയുണ്ടെങ്കിലും ജിഹാദികൾക്കെതിരെയുള്ള പോരാട്ടം അവസാനിപ്പിക്കില്ലെന്ന് പ്രതിരോധമന്ത്രി ഫ്‌ളോറൻസ് പേർളി വ്യക്തമാക്കി.  മാലിയുടെ വടക്കൻ മേഖല ഇസ്ലാമിസ്റ്റുകൾ കൈയടക്കിയതിനെത്തുടർന്ന് 2013-ലാണ് ഫ്രഞ്ച് സൈനികരെ മാലിയിലേയ്ക്ക് നിയോഗിച്ചത്. 1980ന് ശേഷം ഫ്രഞ്ച് സേനയ്ക്ക് സംഭവിച്ച ഏറ്റവും വലിയ അപകടമാണിത്.

story highlight: 13 French soldiers, killed in helicopter crash 

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here

Top