മലപ്പുറത്ത് വിദ്യാലയങ്ങൾ കേന്ദ്രീകരിച്ച് പ്രവർത്തിക്കുന്ന കഞ്ചാവ് വിൽപന സംഘത്തിലെ പ്രധാന കണ്ണി പിടിയിൽ

മലപ്പുറത്ത് കോളജുകളും സ്കൂളുകളും കേന്ദ്രീകരിച്ച് പ്രവർത്തിക്കുന്ന കഞ്ചാവ് വിൽപന സംഘത്തിലെ പ്രധാന കണ്ണി പിടിയിൽ. പുൽപറ്റ കൂട്ടാവിൽ വടക്കേതോടിക അബ്ദുൾ റഷീദാണ് പിടിയിലായത്.
ഇയാളിൽ നിന്ന് ആന്ധ്രയിൽ നിന്നെത്തിച്ച അഞ്ച് കിലോ കഞ്ചാവും പിടിച്ചെടുത്തു. രഹസ്യ വിവരത്തിന്റെ അടിസ്ഥാനത്തിലുള്ള വാഹന പരിശോധനക്കിടെയാണ് ബൈക്കിലെത്തിയ പ്രതി പിടിയിലായത്. ആന്ധ്രയിൽ നിന്ന് കിലോ 6000 രൂപക്ക് വാങ്ങുന്ന കഞ്ചാവ് 60,000 രൂപക്കാണ് ചെറുകിട വിൽപനക്കാർക്ക് കൈമാറിയിരുന്നത്.
story highlight: Malappuram school based, gancha marketing
ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്സ്പ്ലെയ്നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here