Advertisement

പാലാരിവട്ടം പാലം അറ്റകുറ്റപ്പണി; സർക്കാർ എന്തിനും തയാര്‍: മന്ത്രി ജി സുധാകരൻ

November 27, 2019
1 minute Read

പാലാരിവട്ടം പാലത്തിന്റെ കാര്യത്തിൽ സർക്കാർ എന്തിനും തയാറാണെന്ന് പൊതുമരാമത്ത് മന്ത്രി ജി സുധാകരൻ. ലോഡ് ടെസ്റ്റ് നടത്തണമെന്ന കോടതി വിധി സർക്കാർ പരിഗണിക്കുകയാണ്. പാലം പൊളിക്കേണ്ടെങ്കിൽ അതിനും തയാറാണെന്ന് അദ്ദേഹം പറഞ്ഞു.

നിർമാണ നിയമങ്ങൾ അനുസരിച്ച് തകരാർ കൂടുതലാണെങ്കിൽ ലോഡ് ടെസ്റ്റ് നടത്താൻ പറ്റില്ലെന്നും ഇതിനാലാണ് പാലത്തിൽ  ടെസ്റ്റ് നടത്താതിരുന്നതെന്നും മന്ത്രി വ്യക്തമാക്കി. കോടതിയുടെ നിർദേശം എങ്ങനെ നടപ്പാക്കാമെന്ന് സർക്കാർ പരിഗണിക്കുകയാണ്. ഈ സർക്കാർ അധികാരത്തിൽ വന്നശേഷം 464 പാലങ്ങൾ പുതിയതായി നിർമിച്ചിട്ടുണ്ടെന്നും അദ്ദേഹം അവകാശപ്പെട്ടു.

Read Also: പാലാരിവട്ടം പാലം പൊളിക്കുന്നതിന് മുൻപ് ബലം ഉറപ്പാക്കാനുള്ള ഭാരപരിശോധന നടത്തണം : ഹൈക്കോടതി

മുഖ്യമന്ത്രി ജപ്പാനിലേക്ക് പോയത് നാടിന്റെ വികസനത്തിന് ആധുനിക സാങ്കേതിക വിദ്യ മനസിലാക്കാനാണെന്നും ഇതിന് ചെലവായ വിമാനക്കൂലിയുടെ കണക്ക് ചിലർ പറയുന്നുണ്ടെന്നും എന്നാൽ പണമില്ലാതെ ആരും വിമാനത്തിൽ കൊണ്ടുപോകില്ലല്ലോയെന്നും മന്ത്രി ജി സുധാകരൻ അപഹസിച്ചു.

ബത്തേരി സംഭവത്തിൽ പിടിഎയ്ക്ക് വീഴ്ച പറ്റിയിട്ടുണ്ട്. എന്നാൽ സംഭവത്തിന്റെ പേരിൽ വിദ്യാഭ്യാസ രംഗത്തെ നേട്ടത്തെ തകർക്കാനാണ് ചിലർ ശ്രമിക്കുന്നതെന്നും മന്ത്രി ആരോപിച്ചു.

 

palarivattam bridge,  g sudhakaran minister

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here

Top