കളമശേരി കാൻസർ സെന്ററിന്റെ നിർമാണ പ്രവൃത്തികൾ നിർത്തിവെക്കാൻ കിഫ്ബി നിർദേശം

കൊച്ചി കളമശേരി കാൻസർ സെന്ററിന്റെ നിർമാണ പ്രവൃത്തികൾ നിർത്തിവെക്കാൻ കിഫ്ബിയുടെ നിർദേശം. നിർമാണത്തിലെ അപാകതയും കാലതാമസവും കണ്ടെത്തിയതിനെ തുടർന്നാണ് നടപടി. ഇതിന് പുറമേ ഇൻകെലുമായി കിഫ്ബി ഏർപ്പെട്ടിരുന്ന മറ്റ് നാല് കരാറുകളുടെ നിർമാണ പ്രവർത്തനവും നിർത്തി വെക്കാൻ നിർദേശം നൽകിയിട്ടുണ്ട്.
Read Also: കളമശേരി ക്യാൻസർ സെന്ററിന്‍റെ നിർമാണ പ്രവൃത്തികൾ നിർത്തിവെക്കാൻ കിഫ്ബി നിർദേശം
കഴിഞ്ഞ ദിവസമാണ് നിർമാണത്തിലിരിക്കുന്ന കാൻസർ സെന്ററിന്റെ ഒരു ഭാഗം പൊളിഞ്ഞ് വീണത്. അഞ്ചോളം പേർക്ക് സംഭവത്തിൽ പരുക്കേറ്റിരുന്നു.ആളുകൾക്ക് പരിക്കേറ്റ വിവരം മറച്ച് വെക്കാനാണ് ആദ്യം അധികൃതർ ശ്രമിച്ചത്.
സ്‌റ്റോപ് മെമ്മോ നൽകിയത് നിർമാണത്തിലെ ശോചനീയാവസ്ഥ ചൂണ്ടിക്കാട്ടിയാണ്. കരാറുകാരനും ഇൻകെലിനും കിഫ്ബി നേരത്തേ നിർദേശം നൽകിയിരുന്നു. ഇതിന് പുറമേ കിഫ്ബിയുടെ ഇൻസ്‌പെക്ഷൻ വിഭാഗം തിരുത്തൽ നടപടികൾ വേണമെന്ന് റിപ്പോർട്ട് നൽകി. എന്നാൽ റിപ്പോർട്ട് പരിഗണിക്കാൻ ഇൻകെലും കരാറുകാരനും തയാറായില്ല. അതേ തുടർന്നാണ് പണി നിർത്തിവെക്കാനുള്ള നടപടികളുമായി കിഫ്ബി മുന്നോട്ട് പോയത്.
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here