മസിൽ പെരുപ്പിച്ച് ലോകചാംപ്യൻ; ജോലി വാഗ്ദാനം ചെയ്ത് മന്ത്രി

മിസ്റ്റർ യൂണിവേഴ്സ് പട്ടം നേടിയ മലയാളി ചിത്തരേശ് നടേശന് ജോലി വാഗ്ദാനം ചെയ്ത് മന്ത്രി കടകംപള്ളി സുരേന്ദ്രൻ. തിരുവനന്തപുരത്ത് ചിത്തരേശിനെ അഭിനന്ദിക്കാൻ ഒരുക്കിയ ചടങ്ങിലായിരുന്നു മന്ത്രി ജോലി വാഗ്ദാനം ചെയ്തത്.
മിസ്റ്റർ യൂണിവേഴ്സ് പട്ടം നേടുന്ന ആദ്യ മലയാളിയാണ് ചിത്തരേശ് നടേശൻ. പരിപാടിക്ക് ആവേശം കൂട്ടാൻ ചിത്തരേശിന്റെ അഭ്യാസ പ്രകടനമാണ് മന്ത്രിയും കാഴ്ചക്കാരും ആവശ്യപ്പെട്ടത്. ശരീരം ഇങ്ങിനെ ഒരുക്കിയെടുക്കാനുള്ള ചിത്തരേശിന്റെ കഷ്ടപ്പാട് കേട്ട് മന്ത്രി ഞെട്ടി. ഇത്രയും കഷ്ടപ്പെട്ട് വ്യക്തിഗത ഇനത്തിൽ ലോക ജേതാവാകുന്ന ആദ്യ മലയാളിയായിട്ടും ഒരു ജോലിയില്ലെന്ന സങ്കടം അറിഞ്ഞപ്പോഴാണ് സ്പോഴ്സ് ക്വാട്ടയിൽ സർക്കാർ ജോലി നൽകാമെന്ന് മന്ത്രി ഉറപ്പു നൽകിയത്. മന്ത്രിയുടെ ജോലി വാഗ്ദാനം ചിത്തരേശിന്റെ മനസ് നിറച്ചു.
Mister universe, Chitharesh nadesan, kadakampally surendran
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here