നാടകത്തിനിടെ സാങ്കേതിക തടസം; പ്രതിഷേധിച്ച് കാണികൾ

സംസ്ഥാന കലോത്സവത്തിന്റെ പതിവ് രീതികളിൽ നിന്ന് വ്യത്യസ്തമായി ആദ്യ ദിനം തന്നെ നാടക മത്സരത്തിന് കർട്ടനുയർന്നു. മലയാള സംഗീത നാടക പ്രസ്ഥാനത്തിന് നിരവധി സംഭാവനകൾ നൽകിയ വിദ്വാൻ പി കേളു നായരുടെ പേരിലുള്ള വേദിയിലാണ് ഹൈസ്‌കൂൾ വിഭാഗം നാടക മത്സരം അരങ്ങേറിയത്. അതേസമയം ശബ്ദസംവിധാനത്തിലെ പ്രശ്‌നങ്ങൾ വാക്കേറ്റത്തിനിടയാക്കി.
നാടകത്തോട് നീതി പുലർത്തിക്കൊണ്ട് തുറന്ന വേദിയാണ് ഒരുക്കിയതെങ്കിലും, ശബ്ദ സംവിധാനത്തിലെ പ്രശ്‌നങ്ങൾ കാണികളും നാടകാസ്വാദകരും തുടക്കം തൊട്ടേ ചൂണ്ടിക്കാട്ടിയിരുന്നു.
നാലാമത്തെ നാടകം വേദിയിൽ അവതരിപ്പിച്ചുകൊണ്ടിരിക്കെ രംഗം കൂടുതൽ വഷളായി. നാടകം നിർത്തിവയ്‌ക്കേണ്ടി വന്നു.
പ്രശ്‌നങ്ങൾ പരിഹരിച്ച് നാടക മത്സരം പുനഃരാരംഭിച്ചു. പകുതിയിൽ അവസാനിപ്പിക്കേണ്ടി വന്ന ഓട്ടം എന്ന നാടകം വീണ്ടും വേദിയിലെത്തി. നാടകത്തെ സ്‌നേഹിക്കുന്ന വെള്ളിക്കോത്തുകാർക്ക് പുറമെ നിരവധി നാടക പ്രവർത്തകരാണ് വേദിയിലേക്കെത്തിയത്.
Story highlights- Drama, State school festival, protest
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here