അന്ധതയുടെ ഇരുട്ടിനെ മറികടന്ന് അഭിഷേക്; മിമിക്രിയിൽ എ ഗ്രേഡ്

ഹൈസ്‌കൂൾ വിഭാഗം മിമിക്രിയിൽ എ ഗ്രേഡ് നേടിയത് വി അഭിഷേക് എന്ന ഒൻപതാം ക്ലാസുകാരനാണ്. കാസർഗോഡ് ജിഎച്ച്എസ്എസിലെ വിദ്യാർത്ഥിയായ അഭിഷേക് മറ്റു വിദ്യാർത്ഥികളെപ്പോലെയല്ല. അവൻ ഒന്നും കാണുന്നില്ല. കേൾവിയിലൂടെയാണ് അവന്റെ ജീവിതം.
വെളിച്ചമില്ലാത്ത ലോകത്തേക്കായിരുന്നു അഭിഷേകിന്റെ ജനനം. കാഴ്ചയിൽ മുഴുവൻ ഇരുട്ട് കേറിയിട്ടും അത് അവനെ തളർത്തിയില്ല. സ്മാർട്ട്‌ഫോൺ നന്നായി ഉപയോഗിക്കും. ഒരുപാട് സിനിമകൾ ആസ്വദിക്കും. തെലുങ്ക് സിനിമ കെജിഎഫ് ആണ് ഇഷ്ട ചിത്രം. തെലുങ്ക് നടൻ പ്രശാന്ത് ആണ് ഇഷ്ട താരം.
അഞ്ചാം ക്ലാസ് മുതൽ അഭിഷേക് മിമിക്രി അവതരിപ്പിക്കുന്നുണ്ട്. രണ്ടാമത്തെ തവണയാണ് സംസ്ഥാന കലോത്സവത്തിൽ ഈ ഒൻപതാം ക്ലാസുകാരന്റെ ശബ്ദം മുഴങ്ങുന്നത്. കഴിഞ്ഞ വട്ടം ബി ഗ്രേഡോഡെ അഭിഷേക് മടങ്ങിയെങ്കിൽ ഇക്കൊല്ലം അവൻ എ ഗ്രേഡ് നേടി. സ്‌കൂളിലെ തന്നെ നാരായണൻ മാഷാണ് ഗുരു.
കാസർഗോഡ് മേൽപ്പറമ്പ് സ്വദേശിയാണ് അഭിഷേക്. അച്ഛൻ വിദേശത്താണ്. അമ്മയാണ് അഭിഷേകിനെ മത്സരങ്ങൾക്ക് കൊണ്ടുപോകുന്നത്. ഒരു അനിയനുണ്ട്.
Story highlights- kalolsavam 2019, Abhishek, mimicry
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here