കെ സുരേന്ദ്രനോ കുമ്മനം രാജശേഖരനോ?; ബിജെപി സംസ്ഥാന അധ്യക്ഷനെ ഉടൻ പ്രഖ്യാപിക്കും

ബിജെപി സംസ്ഥാന അധ്യക്ഷനെ ഉടൻ പ്രഖ്യാപിക്കും. കെ സുരേന്ദ്രനും കുമ്മനം രാജശേഖരനും അന്തിമ പട്ടികയിൽ ഇടം പിടിച്ചു. സമവായമായില്ലെങ്കിൽ മാത്രം മൂന്നാമതൊരാളെ പരിഗണിക്കും.
ഡിസംബർ പതിമൂന്നിന് പാർലമെന്റ് സമ്മേളനം അവസാനിച്ച ശേഷം പതിനഞ്ചോടെ സംസ്ഥാന അധ്യക്ഷനെ പ്രഖ്യാപിക്കുമെന്നാണ് വിവരം. കേരളത്തെ കൂടാതെ തമിഴ്‌നാട്ടിലും സംസ്ഥാന അധ്യക്ഷനെ പ്രഖ്യാപിക്കും. ബിജെപി ദേശീയ അധ്യക്ഷൻ അമിത് ഷാ ഉൾപ്പെടെയുള്ളവർ ഇക്കാര്യത്തിൽ ചർച്ച നടത്തും.
കെ സുരേന്ദ്രനോടാണ് ബിജെപി കേന്ദ്ര നേതൃത്വത്തിന് താൽപര്യമെന്നാണ് സൂചന. ബിജെപി അധ്യക്ഷന്മാരുടെ പ്രായപരിധി 50 നും 55 നും ഇടയിൽ ആയിരിക്കണമെന്നാണ് നേരത്തേ തീരുമാനിച്ച് ഉറപ്പിച്ചിരിക്കുന്നത്. ഇത് സുരേന്ദ്രന് അനുകൂലമാകും. അതേസമയം, ആർഎസ്എസിന്റെ പിന്തുണ കുമ്മനം രാജശേഖരനാണ്. ആർഎസ്എസ് പറയുന്നതാണ് ബിജെപി കേന്ദ്ര നേതൃത്വത്തിന്റെ തീരുമാനം എന്നതിനാൽ കുമ്മനത്തിന് നറുക്ക് വീഴുമെന്നാണ് ലഭിക്കുന്ന വിവരം.
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here