Advertisement

ഐലീഗില്‍ ഗോകുലം എഫ്.സിക്ക് വിജയത്തുടക്കം

December 1, 2019
2 minutes Read

ആരാധകരെ ആവേശത്തിലാഴ്ത്തിയ  ഐ ലീഗ്  മത്സരത്തില്‍  ഗോകുലം എഫ്.സിക്ക് വിജയത്തുടക്കം.നെറോക്ക എഫ്‌സിയെ 2-1 നാണ് ഗോകുലം പരാജയപ്പെടുത്തിയത്. ഹെന്‍ട്രി കിസേക്കയും മാര്‍ക്കസ് ജോസഫും ഗോകുലത്തിനായി ഗോള്‍ വല കുലക്കിയപ്പോള്‍ താരിക് സാംസണ്‍ നെറോക്കയുടെ ഒരു ഗോള്‍ കണ്ടെത്തി.

കളി തുടങ്ങിയതു മുതല്‍ കിസേക്കയും മാര്‍ക്കസ് ജോസഫും നെറോക്കയുടെ പ്രതിരോധനിരയെ വെല്ലുവിളിച്ചു കൊണ്ടിരുന്നു. ആദ്യ 18 മിനിറ്റിനുള്ളില്‍ ഗോകുലത്തിന് രണ്ട് മികച്ച അവസരങ്ങള്‍ ലഭിച്ചെങ്കിലും ലക്ഷ്യം കണ്ടില്ല. 15ാം മിനിറ്റില്‍ കിസേക്കയുടെ ഹെഡ്ഡര്‍ ബാറിന് മുകളിലൂടെ പുറത്തുപോയി. മൂന്നു മിനിറ്റിനുള്ളില്‍ മാര്‍ക്കസ് ജോസഫ് അടിച്ച ഷോട്ടും ലക്ഷ്യം പിഴച്ചു

ഹെന്‍ട്രി കിസേക്കയിലൂടെയാണ് ഗോകുലം ലീഡെടുത്തത്. ഗോകുലം ഹാഫില്‍ നിന്ന് വന്ന ലോങ് ബോള്‍ സ്വീകരിച്ച കിസേക്ക ഡിഫന്‍ഡറെ വെട്ടിച്ച് ബോക്‌സിന്റെ ഇടതുഭാഗത്തുകൂടെ സ്‌കോര്‍ ചെയ്തു.

രണ്ടാം പകുതി തുടക്കത്തില്‍ ഗോകുലം ലീഡ് ഇരട്ടിയാക്കി. മാര്‍ക്കസ് ജോസഫിലോടെയാണ് ഗോകുലം ഗോള്‍ സ്‌കോര്‍ ചെയ്തത്.

88-മിനിട്ടില്‍ നെറോക്ക ഗോള്‍ തിരിച്ചടിച്ചു. ഒരു ഗോളിന്റെ ലീഡില്‍ സ്വന്തം ആരാധകര്‍ക്ക് മുന്നില്‍ ഗോകുലത്തിന് വിജയത്തുടക്കം ആരംഭിച്ചു

Story Highlights- I League 2019 Gokulam Kerala FC vs Neroca FC

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here

Top