‘രണ്ടാമൂഴം സിനിമയാക്കുന്നതിൽ നിന്ന് ശ്രീകുമാർ മേനോനെ തടയണം’; സുപ്രിംകോടതിയെ സമീപിച്ച് എം ടി വാസുദേവൻ നായർ

സംവിധായകൻ ശ്രീകുമാർ മേനോനെതിരെ സുപ്രിംകോടതിയെ സമീപിച്ച് എം ടി വാസുദേവൻ നായർ. രണ്ടാമൂഴം സിനിമയാക്കുന്നതിൽ നിന്ന് ശ്രീകുമാർ മേനോനെ തടയണമെന്നാവശ്യപ്പെട്ട് തടസ ഹർജിയാണ് എം ടി ഫയൽ ചെയ്തിരിക്കുന്നത്. തർക്കം മധ്യസ്ഥ ചർച്ചയ്ക്ക് വിടണമെന്ന ശ്രീകുമാറിന്റെ ആവശ്യം ഹൈക്കോടതി നേരത്തെ തള്ളിയിരുന്നു.
ശ്രീകുമാർ മേനോനെതിരെ കോഴിക്കോട് മുൻസിഫ് കോടതിയിലാണ് എം ടി വാസുദേവൻ നായർ ആദ്യം ഹർജി നൽകിയത്. ഇതേ തുടർന്ന് മധ്യസ്ഥത വേണമെന്നാവശ്യപ്പെട്ട് ശ്രീകുമാർ മേനോൻ കോഴിക്കോട് ജില്ലാ ഫാസ്റ്റ് ട്രാക്ക് കോടതിയെ സമീപിച്ചു. ഫാസ്റ്റ് ട്രാക്ക് കോടതി ഇത് തള്ളി. പിന്നാലെ ശ്രീകുമാർ മേനോൻ ഹൈക്കോടതിയെ സമീപിച്ചു. ഹൈക്കോടതിയും ഈ ആവശ്യം തള്ളി. കേസ് മുൻസിഫ് കോടതിയിൽ തുടരുകയാണ്. ഈ സാഹചര്യത്തിൽ ശ്രീകുമാർ മേനോൻ സുപ്രിംകോടതിയെ സമീപിക്കാൻ സാധ്യതയുണ്ടെന്ന സൂചനയെത്തുടർന്നാണ് എം ടി തടസ ഹർജി നൽകിയത്.
Story highlights- m t vasudevan nair, sreekumar menon
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here