ശബരിമല വിഷയത്തിൽ ഇടഞ്ഞ് നിൽക്കുന്ന എൻഎസ്എസിനെ അനുനയിപ്പിക്കാൻ ചർച്ച നടത്തി തിരുവിതാംകൂർ ദേവസ്വം ബോർഡ് പ്രസിഡന്റ്

എൻഎസ്എസ് ജനറൽ സെക്രട്ടറി ജി സുകുമാരൻ നായരുമായി തിരുവിതാംകൂർ ദേവസ്വം ബോർഡ് പ്രസിഡന്റ് എൻ വാസു കൂടിക്കാഴ്ച നടത്തി. ശബരിമല യുവതീപ്രവേശ വിഷയത്തിലടക്കം സർക്കാരുമായി ഇടഞ്ഞ് നിൽക്കുന്ന എൻഎസ്എസ് നേതൃത്വത്തെ അനുനയിപ്പിക്കാനായിരുന്നു ചർച്ചയെന്നാണ് സൂചന.
കഴിഞ്ഞ ശനിയാഴ്ച ചങ്ങാനാശേരിയിലെ എൻഎസ്എസ് ആസ്ഥാനത്ത് എത്തിയായിരുന്നു ബോർഡ് പ്രസിഡന്റ് ജനറൽ സെക്രട്ടറിയുമായി കൂടിക്കാഴ്ച നടത്തിയത്. ദേവസ്വം ബോർഡിലെ പ്രസിഡന്റ് നിയമനത്തിലും സംഘടനയുടെ അഭിപ്രായം സർക്കാർ കണക്കിലെടുത്തിരുന്നില്ല. ഈ സാഹചര്യത്തിലായിരുന്നു കൂടിക്കാഴ്ച.
Read Also: ‘എൻഎസ്എസ് ജാതിപറഞ്ഞ് വോട്ട് തേടി’; കോടിയേരി ബാലകൃഷ്ണൻ തെരഞ്ഞെടുപ്പ് കമ്മീഷന് പരാതി നൽകി
കഴിഞ്ഞ ദിവസം കാലത്തിനനുസരിച്ച് സ്വയം നവീകരിക്കാത്തവർ അസാധുവാകുമെന്ന മുഖ്യമന്ത്രിയുടെ പ്രസ്താവന ദുരുദ്ദേശപരമെന്ന് സുകുമാരൻ നായർ പറഞ്ഞിരുന്നു. നവോത്ഥാന നായകർ ചമഞ്ഞ്, അവർ പറയുന്ന വഴിയെ നടക്കണം എന്നത് ഭീഷണിയുടെ സ്വരമെന്നും വിമർശനമുണ്ടായി. ഉപദേശ രൂപേണയുള്ള മുഖ്യമന്ത്രിയുടെ വിലകുറഞ്ഞ പ്രതികരണങ്ങൾ അവിവേകമെന്നും സുകുമാരൻ നായർ പറഞ്ഞു.
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here