Advertisement

റണ്‍സ് വഴങ്ങാതെ ആറ് വിക്കറ്റ്; ചരിത്രനേട്ടവുമായി അഞ്ജലി ചന്ദ്

December 2, 2019
6 minutes Read

റണ്‍സ് വഴങ്ങാതെ ആറ് വിക്കറ്റ് നേടി ചരിത്രനേട്ടവുമായി നേപ്പാളിന്റെ അഞ്ജലി ചന്ദ്. 13 ാമത് സൗത്ത് ഏഷ്യന്‍ ഗെയിംസില്‍ മാലിദ്വീപിനെതിരായ ട്വന്റിട്വന്റി മത്സരത്തിലാണ് അഞ്ജലിയുടെ നേട്ടം. ഇതാദ്യമായാണ് വുമണ്‍സ് ട്വന്റിട്വന്റി രാജ്യാന്തര മത്സരത്തില്‍ റണ്‍സ് വഴങ്ങാതെ ആറ് വിക്കറ്റുകള്‍ ബൗളര്‍ നേടുന്നത്. ടോസ് നേടി ബാറ്റിംഗിനിറങ്ങുകയായിരുന്നു മാലിദ്വീപ് ടീം.

ആറ് ബാറ്റ്‌സ്മാന്‍മാരെയാണ് 24 വയസുകാരിയായ അഞ്ജലി ഔട്ടാക്കിയത്. 10.1 ഓവറില്‍ 16 റണ്‍സ് മാത്രമാണ് മാലിദ്വീപിന് നേടാനായത്. മലേഷ്യക്കാരിയായ മാസ് എലിസ മൂന്ന് റണ്‍സ് വഴങ്ങി ആറ് വിക്കറ്റ് നേടിയതാണ് ഇതിനുമുന്‍പ് ഉണ്ടായിരുന്ന റെക്കോര്‍ഡ്.

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here

Top