തമിഴ്‌നാട്ടില്‍ 24 മണിക്കൂര്‍കൂടി ശക്തമായ മഴ തുടരും; മരണം 25 പിന്നിട്ടു

തമിഴ്‌നാട്ടില്‍ 24 മണിക്കൂര്‍ കൂടി ശക്തമായ മഴ തുടരുമെന്ന് കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം. കേന്ദ്ര ധനസഹായം ആവശ്യപ്പെട്ട് തമിഴ്‌നാട് സര്‍ക്കാര്‍ ഉടന്‍ നിവേദനം നല്‍കും. തമിഴ്‌നാട്ടില്‍ കഴിഞ്ഞദിവസം തുടങ്ങിയ ശക്തമായ മഴ അടുത്ത 24 മണിക്കൂറുകൂടി തുടരുമെന്നാണ് പ്രവചനം. ജാഗ്രത തുടരണമെന്ന് കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം മുന്നറിയിപ്പ് നല്‍കിയിട്ടുണ്ട്.
ആറ് ജില്ലകളില്‍ ഇന്ന് റെഡ് അലേര്‍ട്ട് പ്രഖ്യാപിച്ചിട്ടുണ്ട്. മഴക്കെടുതില്‍ ഇതുവരെ മരണം 25 ആയി. രണ്ടായിരത്തോളം കുടുംബങ്ങളെ ദുരിതാശ്വാസ ക്യാമ്പിലേക്ക് മാറ്റി പാര്‍പ്പിച്ചിട്ടുണ്ട്. അതേസമയം ചെന്നൈയിലുള്‍പ്പെടെ മഴയുടെ തീവ്രത കുറഞ്ഞിട്ടുണ്ട്. വെള്ളക്കെട്ട് താഴ്ന്ന് തുടങ്ങിയതിനാല്‍ നഗരപ്രദേശങ്ങളില്‍ ആളുകള്‍ വീടുകളിലേക്ക് മടങ്ങിത്തുടങ്ങി.
തഞ്ചാവൂരിലും നീലഗിരിയിലുമുള്‍പ്പെടെ വന്‍ കൃഷിനാശമാണ് ഉണ്ടായത്. മഴക്കെടുതിയില്‍ വീട് തകര്‍ന്ന് 17 പേര്‍ മരിച്ച മേട്ടുപ്പാളയത്ത് മുഖ്യമന്ത്രി ഇന്ന് സന്ദര്‍ശനം നടത്തും.
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here