Advertisement

അമീർ ഖാൻ സിനിമാ ചിത്രീകരണത്തിന് കാപ്പിൽ ബീച്ചിൽ വരുന്നുണ്ടോ?

December 4, 2019
2 minutes Read

ബോളിവുഡ് സൂപ്പർസ്റ്റാർ അമീർ ഖാൻ തിരുവനന്തപുരം കാപ്പിൽ ബീച്ചിൽ വരുമോ? ഇതാണ് അവിടത്തെ നാട്ടുകാരും ചോദിക്കുന്നത്. ‘ലാൽ സിങ് ഛദ്ദ’ എന്ന ചിത്രത്തിന്റെ ചിത്രീകരണത്തിനായിരിക്കും അമീർ കേരളത്തിലെത്തുക. ചിത്രീകണത്തിനുള്ള അനുമതി കഴിഞ്ഞ ദിവസമാണ് ഇടവ ഗ്രാമപഞ്ചായത്ത് സിനിമയുടെ അണിയറ പ്രവർത്തകർക്ക് കൈമാറിയത്.

ഈ മാസം 17ന് രാവിലെ ആറ് തൊട്ട് വൈകീട്ട് ആറ് വരെയാണ് ഷൂട്ടിംഗ്. വയാകോമും അമീർ ഖാനും ചേർന്ന് നിർമിക്കുന്ന സിനിമ സംവിധാനം ചെയ്യുന്നത് അദ്വൈത് ചന്ദൻ ആണ്. നേരത്തെ അമീർ ഖാനും സൈറ വസീമും പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിച്ച ‘സീക്രട്ട് സൂപ്പർ സ്റ്റാർ’ സംവിധാനം ചെയ്തത് ഇദ്ദേഹമാണ്.

അഭിനേതാവായ അതുൽ കുൽക്കർണിയാണ് സിനിമയുടെ അവലംബിത തിരക്കഥ തയാറാക്കുന്നത്. വിശ്വവിഖ്യാത സിനിമ ഫോറസ്റ്റ് ഗംപിന്റെ ഹിന്ദി പുനരാവിഷ്‌കാരമാണ് ‘ലാൽ സിങ് ഛദ്ദ’.കരീന കപൂറാണ് നായിക. വിജയ് സേതുപതിയും ചിത്രത്തിൽ അഭിനയിക്കുന്നുണ്ടെന്നാണ് വിവരം.

 

 

 

aamir khan, lal singh chaddha movie

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here

Top