മാവേലിക്കര ഇരട്ട കൊലക്കേസ്; പ്രതിക്ക് വധശിക്ഷ

മാവേലിക്കര ഇരട്ട കൊലക്കേസിൽ പ്രതിക്ക് വധശിക്ഷ. മാവേലിക്കര പല്ലാരിമംഗലം ദേവു ഭവനത്തിൽ ബിജു (42), ഭാര്യ ശശികല (35) എന്നിവരെ കൊലപ്പെടുത്തിയ കേസിലാണ് അയൽവാസിയായ പൊണ്ണശ്ശേരി തിരുവമ്പാടി വീട്ടിൽ സുധീഷിന് (39) വധശിക്ഷ വിധിച്ചത്.
2018 ഏപ്രിൽ 23നായിരുന്നു കേസിനാസ്പദമായ സംഭവം നടന്നത്. ശശികലയോട് സുധീഷ് പല തവണ അപമര്യാദയായി പെരുമാറിയിരുന്നു. ഇയാളുടെ ശല്യം സഹിക്കാൻ കഴിയാതെ വന്നതോടെ ശശികല ഭർത്താവിനോട് പരാതി പറഞ്ഞു. ഭർത്താവ് ഇത് ചോദ്യം ചെയ്തു. ഇതിനെ തുടർന്ന് ഉടലെടുത്ത വൈരാഗ്യമാണ് കൊലപാതകത്തിൽ കലാശിച്ചത്.
പ്രിൻസിപ്പൽ സെഷൻസ് ജഡ്ജ് എ. ബദറുദ്ദീൻ ആണ് ശിക്ഷ വിധിച്ചത്. പ്രോസിക്യൂഷന് വേണ്ടി അഡീഷണൽ പ്രോസിക്യൂട്ടർ സി. വിധു കോടതിയിൽ ഹാജരായി.
Story highlights- mavelikkara murder case, twin murder, sudheesh, biju, sasikala
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here