കേരള സർക്കാർ മാവോയിസ്റ്റുകളെ സഹായിക്കുകയാണെന്ന് ബിജെപി വക്താവ് രാജ്യസഭയിൽ

രാജ്യസഭയിൽ ഇന്നും കേരളത്തിലെ സിപിഐഎമ്മിനെ ലക്ഷ്യമിട്ട് ബിജെപി. കേരള സർക്കാർ മാവോയിസ്റ്റുകളെ സഹായിക്കുകയാണെന്ന് പാർട്ടി മുഖ്യവക്താവ് കൂടിയായ ജിവിഎൽ നരസിംഹ റാവു രാജ്യസഭയിൽ ആരോപിച്ചു.
ബീമ കൊരെഗോൺ കേസുകൾ പിൻവലിക്കുന്നതുമായി ബന്ധപ്പെട്ട വിഷയത്തിൽ ശ്രദ്ധക്ഷണിക്കെ ആയിരുന്നു ജിവിഎൽ നരസിംഹറാവു സിപിഐഎമ്മിനെ വിമർശിച്ചത്. പാർട്ടിയുടെ പേരെടുത്ത് പറഞ്ഞ റാവുവിന്റെ നിലപാട് പിന്നീട് ചെയർമാൻ വെങ്കയ്യ നായിഡു ലോക്‌സഭാ രേഖകളിൽ നിന്ന് മാറ്റി.
രാജ്യത്തെ ആൾക്കൂട്ട കൊലപാതകങ്ങൾക്ക് എതിരെ വീഴ്ച ഇല്ലാത്ത നടപടിയാണ് സർക്കാർ കൈകൊള്ളുന്നതെന്ന് ആഭ്യന്തരമന്ത്രി അമിത് ഷാ വ്യക്തമാക്കി. ഇക്കാര്യത്തിലെ ശിക്ഷ കൂടുതൽ കർശനമാക്കാൻ ഇന്ത്യൻ ശിക്ഷാ നിയമം ഭേദഗതി ചെയ്യും.
ചൈന പാകിസ്താനെ ഇന്ത്യയിൽ ഭീകരവാദം നടത്താൻ സഹായിക്കുന്ന വിഷയത്തിൽ പ്രത്യേക ചർച്ച വേണമെന്ന കോൺഗ്രസിന്റെ ആവശ്യം സ്പീക്കർ തള്ളി. അതിർത്തികൾ കാക്കാൻ ഇന്ത്യൻ സേന സദാ ജാഗരൂഗരാണെന്ന് രാജ്‌നാഥ് സിംഗ് രേഖാമൂലം മറുപടി നൽകി.
അതേസമയം ജഡ്ജിമാരുടെ നിയമനത്തിൽ സർക്കാർ വെറുമൊരു പോസ്റ്റ്മാന്റെ പണിയല്ല എടുക്കുകയെന്ന് കേന്ദ്ര നിയമമന്ത്രി രവിശങ്കർ പ്രസാദ് സഭയിൽ വ്യക്തമാക്കി. ഇത് ജഡ്ജി നിയമന വിഷയത്തിൽ വീണ്ടും ഇടപെടാനുള്ള കേന്ദ്ര നിലപാടിന്റെ സൂചനയാണ്.
gvl narasimharao
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here