ഡൽഹിയിലെ അനധികൃത കോളനികൾ നിയമപരമായി സാധുവാക്കുന്ന ബിൽ ഇന്ന് രാജ്യസഭയിൽ

ഡൽഹിയിലെ അനധികൃത കോളനികൾ നിയമപരമായി സാധുവാക്കുന്ന ബിൽ കേന്ദ്രസർക്കാർ ഇന്ന് രാജ്യസഭയിൽ അവതരിപ്പിക്കും. ഡൽഹിയിലെ അനധികൃത കോളനികളിൽ താമസിക്കുന്ന ബഹുഭൂരിപക്ഷം പേർക്കും ഉടമസ്ഥാവകാശം ലഭിക്കുന്ന ബില്ലാണ് രാജ്യസഭ പാസാക്കുന്നത്.
ഇന്നലെ മാറ്റിവച്ച കാർഷിക മേഖലയിലെ പ്രതിസന്ധികളുമായി ബന്ധപ്പെട്ട ഹ്യസ്വ ചർച്ച ഇന്ന് ലോകസഭയിൽ നടക്കും. റൂൾ 193 അനുസരിച്ച് കൊടിക്കുന്നിൽ സുരേഷാണ് നോട്ടിസ് നൽകിയിട്ടുള്ളത്. കോൺഗ്രസ് ജനറൽ സെക്രട്ടറി പ്രിയങ്കാ ഗാന്ധിയുടെ വീട്ടിലുണ്ടായ സുരക്ഷാ വീഴ്ച കോൺഗ്രസ് ഇന്ന് ഇരുസഭകളിലും ഉന്നയിക്കും. അടിയന്തിര പ്രമേയ നോട്ടിസ് ആണ് ഇതിനായി നൽകിയിട്ടുള്ളത്.
കേരളത്തിൽ പട്ടിണി മൂലം കുഞ്ഞുങ്ങളെ ശിശുക്ഷേമ സമിതിക്ക് കൈമാറിയ വിഷയവും ഇന്ന് സഭയിൽ എത്തും. യുഡിഎഫ് ബിജെപി അംഗങ്ങൾ ഇന്നലെ നൽകിയ നോട്ടിസാകും സഭ ഇന്ന് പരിഗണിക്കുക.
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here