Advertisement

ടര്‍ഫില്‍ ഫുട്‌ബോള്‍ കളിക്കുന്നതിനിടെ മധ്യവയസ്‌കന്‍ കുഴഞ്ഞുവീണു മരിച്ചു

December 4, 2019
2 minutes Read

ടര്‍ഫില്‍ ഫുട്‌ബോള്‍ കളിക്കുന്നതിനിടെ മധ്യവയസ്‌കന്‍ കുഴഞ്ഞു വീണു മരിച്ചു. തലക്കുളത്തൂര്‍ മുന്‍ പഞ്ചായത്ത് പ്രസിഡന്റ് പുറക്കാട്ടിരി കുറ്റിയില്‍ ലക്ഷ്മി വിഹാറില്‍ പരേതനായ സുകുമാരന്‍ നായരുടെ മകന്‍ ഗോവിന്ദരാജ്(53) ആണ് മരിച്ചത്. എലത്തൂരില്‍ ബുധനാഴ്ച രാവിലെ എട്ടു മണിക്ക് പുറക്കാട്ടിരിയിലെ റിവര്‍ ഫോക്കര്‍ ടര്‍ഫ് ഗ്രൗണ്ടില്‍ ഫുട്‌ബോള്‍ കളിച്ചു കൊണ്ടിരിക്കുന്നതിനിടയിലാണ് കുഴഞ്ഞു വീണത്.

ബുധനാഴ്ച രാവിലെ എട്ടു മണിക്ക് പുറക്കാട്ടിരിയിലെ റിവര്‍ ഫോക്കര്‍ ടര്‍ഫ് ഗ്രൗണ്ടില്‍ ഫുട്‌ബോള്‍ കളിച്ചു കൊണ്ടിരിക്കുന്നതിനിടയിലാണ് കുഴഞ്ഞു വീണത്. ആശുപത്രിയില്‍ എത്തിച്ചെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല. കോഴിക്കോട് സഫിയ ട്രാവല്‍സിലെ ഐ.ടി മാനേജരാണ്.

Story Highlights:middleaged man collapsed and died during a game on a football turf

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here

Top