പോത്തന്‍കോട് യുവാവിനെ നടുറോഡിലിട്ട് മര്‍ദിച്ച സംഭവം; പൊലീസ് പ്രതിയെ നിസാര വകുപ്പുകള്‍ ചുമത്തി ജ്യാമ്യത്തില്‍ വിട്ടു

പോത്തന്‍കോട് യുവാവിനെ നടുറോഡിലിട്ട് മര്‍ദിച്ച സംഭവത്തില്‍ പൊലീസ് അറസ്റ്റ് ചെയ്ത പ്രതിയെ നിസാര വകുപ്പുകള്‍ ചുമത്തി ജ്യാമ്യത്തില്‍ വിട്ടതായി പരാതി. യുവാവിനെ മര്‍ദിച്ച സംഭവം വിവാദമായതോടെയാണ് പൊലീസ് കേസെടുക്കാന്‍ തയ്യാറായത്. മര്‍ദനമേറ്റ യുവാവിന്റെ പരാതിയില്‍ പ്രതികളില്‍ ഒരാളെ പൊലീസ് അറസറ്റ് ചെയ്തു. പിന്നീട് പ്രതിയെ നിസാര വകുപ്പുകഴള്ചുമത്തി സ്റ്റേഷന് ജാമ്യത്തില്‍ പ്രതിയെ വിട്ടയച്ചു. മര്‍ദനമേറ്റ യുവാവിന്റെ അമ്മ ഇതേത്തുടര്‍ന്ന് സ്റ്റേഷന് മുന്നില്‍ പ്രതിഷേധിച്ചു.
രണ്ട് പേര് ചേര്‍ന്നാണ് യുവാവിനെ മര്‍ദിച്ചത്. പ്രതികളിലൊരാളായ ഷിബുവിനെ ബുധനാഴ്ച രാവിലെയാണ് പോലീസ് അറസ്റ്റ് ചെയ്തത്. എന്നാല്‍ ഷിബുവിനെതിരെ നിസാര വകുപ്പുകള്‍ പ്രകാരം കേസെടുത്ത പോലീസ് സ്റ്റേഷന് ജ്യാമത്തില്‍ വിടുകയായിരുന്നു. മര്‍ദനമേറ്റ അനൂപിന്റെ അമ്മയുടെ മുന്നില്‍വെച്ചാണ് പ്രതികളെ വിട്ടയച്ചത്.
ബൈക്കിന് സൈഡ് കൊടുക്കുന്നതുമായി ബന്ധപ്പെട്ടുണ്ടായ തര്‍ക്കമാണ് അനൂപിനെ മര്‍ദ്ദിക്കുന്നതില്‍ കലാശിച്ചത്. തന്നെ തുറിച്ചുനോക്കിയെന്നാരോപിച്ച് ഷിബു സുഹൃത്തിനെ കൂടെകൂട്ടിവന്ന് അനൂപിനെ മര്‍ദിക്കുകയായിരുന്നു.
Story Highlight: young man attacked, Pothenkode
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here