400 സിക്സറുകൾ നേടുന്ന ആദ്യ ഇന്ത്യൻ താരമെന്ന റെക്കോർഡിലേക്ക് രോഹിത് ശർമ്മ

രാജ്യാന്തര മത്സരങ്ങളിൽ 400 സിക്സറുകൾ നേടുന്ന ആദ്യ ഇന്ത്യൻ താരമെന്ന റെക്കോർഡിലേക്ക് കുതിച്ച് ഇന്ത്യൻ ഓപ്പണർ രോഹിത് ശർമ്മ. ഇനി ഒരു സിക്സർ നേടിയാൽ രോഹിതിന് ഈ നേട്ടത്തിലെത്താം. ഇതോടൊപ്പം ഈ നേട്ടത്തിലെത്തുന്ന മൂന്നാമത്തെ താരമെന്ന റെക്കോർഡും രോഹിത് സ്വന്തമാക്കും. വെസ്റ്റ് ഇൻഡീസിനെതിരായ പരമ്പരയിൽ തന്നെ രോഹിത് ഈ റെക്കോർഡ് കുറിച്ചേക്കും.
നിലവിൽ 399 സിക്സറുകളാണ് രോഹിതിൻ്റെ പേരിലുള്ളത്. രാജ്യാന്തര തലത്തിൽ ഏറ്റവുമധികം സിക്സറുകൾ വിൻഡീസ് സൂപ്പർ താരം ക്രിസ് ഗെയിലിൻ്റെ പേരിലാണ്. 534 സിക്സറുകളാണ് ഗെയിലിൻ്റെ പേരിലുള്ളത്. 476 സിക്സറുകളുള്ള മുൻ പാക് ഓൾറൗണ്ടർ ഷാഹിദ് അഫ്രീദി രണ്ടാമതുണ്ട്.
ഡിസംബർ ആറിനാണ് വിൻഡീസ് പരമ്പര തുടങ്ങുക. ടി-20 മത്സരങ്ങളോടെയാണ് പരമ്പര ആരംഭിക്കുക. മൂന്ന് ടി-20 കളും അഞ്ച് ഏകദിനങ്ങളുമാണ് പരമ്പരയിൽ ഉള്ളത്. ടി-20 ടീമിൽ മലയാളി താരം സഞ്ജു സാംസണും ഉൾപ്പെട്ടിട്ടുണ്ട്.
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here