വിമാനത്തിൽവച്ച് കണ്ടു; അനുഷ്‌ക യെസ് പറഞ്ഞു

വിമാനയാത്രക്കിടെ കണ്ടു. ഒരാഴ്ചയ്ക്ക് ശേഷം അനുഷ്‌ക യെസ് പറഞ്ഞു. നെറ്റി ചുളിക്കാൻ വരട്ടെ… പറഞ്ഞു വരുന്നത് നിശബ്ദം എന്ന ചിത്രത്തിൽ അഭിനയിക്കാൻ അനുഷ്‌ക സമ്മതം അറിയിച്ച കാര്യമാണ്.
വിമാന യാത്രക്കിടെ വളരെ ആകസ്മികമായാണ് നടി അനുഷ്‌കയും തിരക്കഥാകൃത്ത് കൊന വെങ്കടും കണ്ടുമുട്ടുന്നത്. കൊന വെങ്കിടിന്റെ മുംബൈയിൽ നിന്നുള്ള വിമാനയാത്രയിൽ അതേ വിമാനത്തിൽ അനുഷ്‌കയും ഉണ്ടായിരുന്നു. യന്ത്രത്തകരാർ മൂലം വിമാനം ചെന്നൈ വഴി തിരിച്ചു വിട്ടു. ഈ സമയത്താണ് കൊന വെങ്കട് നിശബ്ദം എന്ന ചിത്രത്തിന്റെ കഥ അനുഷ്‌കയോട് പറയുന്നത്. അനുഷ്‌ക ചിത്രത്തിൽ അഭിനയിക്കാൻ സമ്മതം അറിയിക്കുമെന്ന് തീരെ ഉറപ്പില്ലായിരുന്നു. എന്നാൽ, ഒരാഴ്ചക്കിപ്പുറം ചിത്രത്തിൽ അഭിനയിക്കാമെന്നറിയിച്ചുകൊണ്ടുള്ള അനുഷ്‌കയുടെ കോൾ എത്തി.
അനുഷ്‌കയും മാധവനും ആദ്യമായി ഒന്നിക്കുന്ന ചിത്രമാണ് നിശബ്ദം. ചിത്രത്തിൽ സാക്ഷിയെന്ന ഊമയായ ചിത്രകാരിയുടെ വേഷമാണ് അനുഷ്‌ക അവതരിപ്പിക്കുന്നത്.
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here