Advertisement

മലപ്പുറത്ത് ഭിന്നശേഷിക്കാരിയായ അധ്യാപികയെ പ്രധാനാധ്യാപകൻ മർദിച്ചതായി ആരോപണം

December 5, 2019
1 minute Read

മലപ്പുറം എടവണ്ണ ജിഎംഎൽപി സ്‌കൂളിലെ ഭിന്നശേഷിക്കാരിയായ അധ്യാപികയെ പ്രധാനാധ്യാപകൻ മർദിച്ചതായി പരാതി. സ്‌കൂളിലെ പ്രധാന അധ്യാപകൻ അബ്ദുൽ ലത്തീഫ് അറബിക്ക് അധ്യാപിക ആയ ജസീനയെ മർദിച്ചെന്നാണ് ആരോപണം. അധ്യാപികയെ അബോധാവസ്ഥയിൽ മഞ്ചേരി മെഡിക്കൽ കോളജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചു.

ഇന്ന് രാവിലെ സ്‌കൂളിലെത്തിയ അധ്യാപികയെ പ്രധാന അധ്യാപകൻ സ്റ്റാഫ് റൂമിൽ വച്ച് മർദിച്ചു എന്നാണ് പറയപ്പെടുന്നത്. 15 വർഷമായി ജിഎംഎൽപി സ്‌കൂളിലെ അധ്യാപികയാണ് ജസീന. ഇയാൾ നിരന്തരം ഭീഷണിപ്പെടുത്തിയിരുന്നെന്ന് അധ്യാപികയുടെ കുടുംബം. പ്രധാന അധ്യാപകൻ മാനസികമായി പീഡിപ്പിക്കുന്നതായി ജസീന നേരത്തെ അറിയിച്ചിരുന്നെന്ന് ഭർത്താവ് അസ്ലം പറഞ്ഞു.

അതേസമയം ആരോപണം അടിസ്ഥാനരഹിതമെന്ന് പ്രധാന അധ്യാപകൻ അബ്ദുൽ ലത്തീഫ് പ്രതികരിച്ചു. സംസാരിച്ചുകൊണ്ടിരുന്നപ്പോൾ തലകറങ്ങി വീണതാണ് ബോധരഹിതയാവാൻ കാരണം. അധ്യാപികയുമായി യാതൊരു പ്രശ്‌നങ്ങളുമില്ല.

 

 

differently abled teacher  attacked by head master, malappuram

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here

Top