മഞ്ജുവാര്യരുടെ പരാതിയില്‍ സംവിധായകന്‍ ശ്രീകുമാര്‍ മേനോനെ ചോദ്യം ചെയ്യുന്നു

മഞ്ജുവാര്യരുടെ പരാതിയില്‍ സംവിധായകന്‍ ശ്രീകുമാര്‍ മേനോനെ ചോദ്യം ചെയ്യുന്നു. തന്നെ അപായപ്പെടുത്താന്‍ ശ്രമിക്കുന്നു എന്നാണ് മഞ്ജുവിന്റെ പരാതി. സാമൂഹികമാധ്യമങ്ങളിലൂടെ തന്നെ അപകീര്‍ത്തിപ്പെടുത്തുന്നു എന്നും കഴിഞ്ഞ ദിവസം മഞ്ജുവാര്യര്‍ ഡിജിപിക്ക് നല്‍കിയ പരാതിയില്‍ പറയുന്നു.തൃശ്ശൂര്‍ പൊലീസ് ക്ലബിലാണ് ശ്രീകുമാര്‍ മേനോനെ പൊലീസ് വിളിച്ച് വരുത്തി ചോദ്യം ചെയ്യുന്നത്. വൈകിട്ട് നാല് മണിക്കാണ് ശ്രീകുമാര്‍ മേനോനെ പൊലീസ് ക്ലബില്‍ എത്തിച്ചത്.
സ്ത്രീകളെ അപമാനിക്കുക, സമൂഹമാധ്യമങ്ങളിലൂടെ അപകീര്‍ത്തിപ്പെടുത്തുക തുടങ്ങിയ വകുപ്പുകള്‍ അനുസരിച്ചാണ് ശ്രീകുമാര്‍ മേനോനെതിരെ കേസെടുത്തത്. ശ്രീകുമാര്‍ മേനോന്‍ തന്നെ നിരന്തരം ഭീഷണിപ്പെടുത്തുന്നതായും അപായപ്പെടുത്തുമോ എന്ന് ഭയമുണ്ടെന്നുമായിരുന്നു മഞ്ജുവിന്റെ പരാതി. ഔദ്യോഗിക ആവശ്യങ്ങള്‍ക്കായി താന്‍ ശ്രീകുമാര്‍ മേനോന് കൈമാറിയ ലെറ്റര്‍ ഹെഡും രേഖകളും ദുരുപയോഗം ചെയ്തുവെന്നും പരാതിയില്‍ പറയുന്നു. കഴിഞ്ഞ ദിവസം ചവക്കാട് മജിസ്‌ട്രേറ്റ് മഞ്ജുവിന്റെ മൊഴി രേഖപ്പെടുത്തിരുന്നു.
Story Highlights- Director Sreekumar Menon, Manju Warrier
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here