ഉന്നാവിൽ യുവതിയെ കൂട്ടബലാത്സംഗത്തിനിരയാക്കി തീകൊളുത്തിയ സംഭവം; അഞ്ച് പ്രതികളും പിടിയിൽ

ഉന്നാവിൽ യുവതിയെ കൂട്ടബലാത്സംഗത്തിനിരയാക്കി തീകൊളുത്തിയ സംഭവത്തിൽ അഞ്ച് പ്രതികളും പിടിയിൽ. ഉത്തർപ്രദേശ് പൊലീസാണ് ഇക്കാര്യം അറിയിച്ചത്. അന്വേഷണം എളുപ്പത്തിൽ പൂർത്തിയാക്കുമെന്നും പൊലീസ് അറിയിച്ചു. സംഭവവുമായി ബന്ധപ്പെട്ട് മൂന്ന് പ്രതികളെ നേരത്തേ അറസ്റ്റ് ചെയ്തിരുന്നു.
ഉന്നാവിൽ ഇന്ന് പുലർച്ചെ നാലു മണിക്കാണ് രാജ്യത്തെ നടുക്കിയ കൊടും ക്രൂരകൃത്യം നടന്നത്.
കഴിഞ്ഞ മാർച്ചിൽ കൂട്ടബലാത്സംഗത്തിന് ഇരയായ ഇരുപത്തിമൂന്നുകാരിയെ ബലാത്സംഗക്കേസിലെ രണ്ട് പ്രതികൾ അടക്കം അഞ്ച് പേർ ചേർന്നാണ് പെട്രോൾ ഒഴിച്ച് തീകൊളുത്തിയത്. റായ്ബറേലിയിലെ കോടതിയിലേക്ക് പോകാൻ പുലർച്ചെ തയാറാകുകയായിരുന്നു യുവതി. കൊടും ക്രൂരത നടത്തിയവരുടെ പേരുകൾ യുവതി തന്നെ പൊലീസിനോട് വെളിപ്പെടുത്തി. തൊണ്ണൂറ് ശതമാനം പൊള്ളലേറ്റ യുവതി ലക്‌നൗവിലെ ആശുപത്രിയിൽ അതീവ ഗുരുതരാവസ്ഥയിലാണ്.
സംഭവത്തിൽ ദേശീയ വനിതാ കമ്മീഷൻ സ്വമേധയാ കേസെടുത്തു. ഉത്തർപ്രദേശ് ഡിജിപി ഒ പി സിംഗിനോട് റിപ്പോർട്ട് തേടിയിട്ടുണ്ട്. പ്രതിപക്ഷം പാർലമെന്റിൽ പ്രതിഷേധമുയർത്തി. രാജ്യത്ത് സ്ത്രീകൾക്ക് സുരക്ഷയില്ലെന്ന് സമാജ്‌വാദി പാർട്ടി എം.പി ജയാബച്ചൻ പറഞ്ഞു.
story highlights- unnao rape case, uttarpradesh, gang rape
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here