Advertisement

ഫാത്തിമയുടെ മൃതദേഹം മുട്ടുകാലിൽ ഇരുന്ന അവസ്ഥയിൽ; മലയാളി അടക്കം ഏഴ് വിദ്യാർത്ഥികൾക്ക് മരണത്തിൽ പങ്ക്: പിതാവ് ലത്തീഫ്

December 5, 2019
1 minute Read

മദ്രാസ് ഐഐടി വിദ്യാർത്ഥിനി ഫാത്തിമയുടെ മരണത്തിൽ നിർണായക വെളിപ്പെടുത്തലുമായി പിതാവ് ലത്തീഫ്. ഫാത്തിമയുടെ മൃതദേഹം മുട്ടുകാലിൽ ഇരുന്ന അവസ്ഥയിലായിരുന്നുവെന്നും തൂങ്ങി മരണത്തിന്റെ ലക്ഷണങ്ങൾ ഒന്നും തന്നെ മുറിയിൽ ഉണ്ടായിരുന്നില്ലെന്നും പിതാവ് പറഞ്ഞു. മകൾ എങ്ങനെ മരിച്ചു എന്നറിയാൻ വഴിയില്ലെന്നും പിതാവ് വാർത്താസമ്മേളനത്തിൽ പറഞ്ഞു.

ഫാത്തിമയുടെ മരണത്തിൽ മലയാളികൾ അടക്കം ഏഴ് വിദ്യാർത്ഥികൾക്കും മൂന്ന് അധ്യാപകർക്കും പങ്കുണ്ട്.
ഇത് വ്യക്തമാക്കുന്ന ഡയറി കുറിപ്പ് ലഭിച്ചിട്ടുണ്ട്. മകൾ മരിച്ച് നാല് ദിവസം കഴിഞ്ഞാണ് അന്വേഷണം നടന്നത്. മുറിയിൽ പൊലീസ് വേണ്ട രീതിയിൽ പരിശോധന നടത്തിയില്ല. പൊലീസ് മുറി സീൽ ചെയ്തിരുന്നില്ല. സിസിടിവി ദൃശ്യങ്ങളൊന്നും കൃത്യമല്ല. തൂങ്ങി മരണമെന്നാണ് പൊലീസ് പറയുന്നത്. എന്നാൽ ഫാനിൽ കയറിന്റെ അംശമൊന്നും ഉണ്ടായിരുന്നില്ല. തൂങ്ങി മരണത്തിന്റെ ഒരു ലക്ഷണങ്ങളും മുറിയിൽ ഉണ്ടായിരുന്നില്ലെന്നും ലത്തീഫ് വ്യക്തമാക്കുന്നു.

മുറിയിൽ സാധനങ്ങൾ അലക്ഷ്യമായി കിടക്കുകയായിരുന്നു. ഫാത്തിമ സാധനങ്ങൾ അലക്ഷ്യമായി ഇടുന്ന കുട്ടിയല്ല. സഹപാഠികളുടെ സാധനങ്ങൾ അപ്രത്യക്ഷമായതിലും സംശയമുണ്ട്. മരണ സമയം പറഞ്ഞതിലും പൊരുത്തക്കേടുണ്ടെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

story highlights- fathima lathief, madras iit, lathief, press meet

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here

Top