പൊലീസുകാരന്റെ ആത്മഹത്യാക്കുറിപ്പിലെ കൂടുതൽ വിവരങ്ങൾ പുറത്ത്

ഇടുക്കിയിൽ മരിച്ച നിലയിൽ കണ്ടെത്തിയ പൊലീസുകാരന്റെ ആത്മഹത്യാക്കുറിപ്പിലെ കൂടുതൽ വിവരങ്ങൾ പുറത്ത്. തൃശൂർ പൊലീസ് അക്കാദമി എസ്‌ഐയും ഇടുക്കി വാഴവര സ്വദേശിയുമായ അനിൽ കുമാറാണ് മരിച്ചത്.
ജോലി ഭാരവും സഹപ്രവർത്തകരുടെ മാനസിക പീഡനവുമാണ് മരണകാരണമെന്ന് വ്യക്തമാക്കിയുള്ള അനിൽ കുമാറിന്റെ കുറിപ്പ് പുറത്ത് വന്നു. ഒരു എഎസ്‌ഐ ഉൾപ്പടെ നാല് പൊലീസുകാർ മാനസികമായി പീഡിപ്പിച്ചു.
Read Also: പൊലീസുകാരന്റെ ആത്മഹത്യ; ഉത്തരവ് ലഭിച്ചാൽ ഉടൻ അന്വേഷിക്കാമെന്ന് ക്രൈംബ്രാഞ്ച് ഡിവൈഎസ്പി
ആരോപണം തൃശൂർ പോലീസ് അക്കാദമിയിലെ എഎസ്‌ഐ രാധാകൃഷ്ണൻ ഉൾപ്പടെയുള്ളവർക്കെതിരെയാണ്. അക്കാദമിയിലെ കാന്റീൻ നടത്തിപ്പിന്റെ ചുമതല അനിൽ കുമാറിനായിരുന്നു. അവിടത്തെ ക്രമക്കേടുകളും മാനസിക സമ്മർദത്തിന് കാരണമായി.
കാന്റീനിലെ കാഷ്യർ എഎസ്‌ഐ രാധാകൃഷ്ണനാണ്. കാന്റീൻ നടത്തിപ്പിലെ സാമ്പത്തിക തിരിമറി അന്വേഷിക്കണമെന്നും ആത്മഹത്യാ കുറിപ്പിലുണ്ട്.
വാഴവരയിലുള്ള പുരയിടത്തിന് സമീപമാണ് അനിൽ കുമാറിനെ മരിച്ച നിലയിൽ കാണപ്പെട്ടത്. വിഷം ഉള്ളിൽ ചെന്നായിരുന്നു മരണം. സാമ്പത്തിക ബാധ്യതയെ തുടർന്നാണ് ആത്മഹത്യയെന്നായിരുന്നു പൊലീസിന്റെ പ്രാഥമിക നിഗമനം.
തൃശൂര്‍ പൊലീസ് അക്കാദമിയിലെത്തി അന്വേഷണോദ്യോഗസ്ഥര്‍ പ്രാഥമിക അന്വേഷണം നടത്തി. എഎസ്‌ഐ രാധാകൃഷ്ണനോടടക്കം വിവരങ്ങൾ ചോദിച്ചിട്ടുണ്ടെന്നാണ് വിവരം.
si suicide note
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here