നൈജീരിയയിൽ 18 ഇന്ത്യൻ നാവികരെ കടൽ കൊള്ളക്കാർ ബന്ദികളാക്കി

നൈജീരിയയിൽ എണ്ണകപ്പൽ തട്ടിക്കൊണ്ടു പോയി 18 ഇന്ത്യൻ നാവികരെ കടൽ കൊള്ളക്കാർ ബന്ദികളാക്കി. ഒരു തുർക്കിക്കാരനുമുണ്ട്. കപ്പൽ ആക്രമിച്ചത് ബോണി പുറംകടലിൽ നിന്ന് 66 നോട്ടിക്കൽ മൈൽ അകലെ വച്ചാണ്. ഹോങ്കോംഗ് രജിസ്‌ട്രേഷനിലുള്ള ആംഗ്ലോ ഇസ്റ്റേൺ കപ്പലിലുള്ളത് 26 ജീവനക്കാർ.
ഈ പ്രദേശത്ത് തട്ടിക്കൊണ്ടുപോകൽ നടക്കുന്നത് മൂന്നാം തവണയാണ്. പത്ത് പേരടങ്ങുന്ന കടൽകൊള്ള സംഘമാണ് സംഭവത്തിന് പിന്നിൽ. 19 പേരെ തട്ടിക്കൊണ്ട് പോയിട്ടുണ്ടെന്ന് കപ്പൽ കമ്പനി സ്ഥിരീകരിച്ചിട്ടുണ്ട്്. കപ്പൽ സുരക്ഷിതമെന്നും കമ്പനി അധികൃതർ പറഞ്ഞു. കേടുപാടുകളില്ലെന്നും കപ്പലിൽ ശേഷിക്കുന്ന നാവികരോട് സുരക്ഷിത സ്ഥാനത്തേക്ക് മാറാൻ നിർദേശിച്ചിട്ടുണ്ടെന്നും അധികൃതർ.
സംഭവസമയത്ത് സുരക്ഷാ ഉദ്യോഗസ്ഥർ കപ്പലിലുണ്ടായിരുന്നില്ല. നിലവിൽ കപ്പലിന്റെ സുരക്ഷ നൈജീരിയൻ നാവികസേന ഏറ്റെടുത്തിട്ടുണ്ട്.
തട്ടിക്കൊണ്ടുപോയ ഇന്ത്യക്കാരെക്കുറിച്ചുള്ള വിവരങ്ങൾ കേന്ദ്ര മന്ത്രാലയം ശേഖരിക്കുകയാണെന്ന് വിദേശകാര്യ സഹമന്ത്രി വി മുരളീധരൻ പ്രതികരിച്ചു.ചീഫ് എഞ്ചിനീയറുടെ ഭാര്യയടക്കം 18 ഇന്ത്യക്കാരെയാണ് തട്ടിക്കൊണ്ടുപോയിരിക്കുന്നത്. മലയാളികളുണ്ടോ എന്നതിന് സ്ഥിരീകരിക്കാനായിട്ടില്ല.
നൈജീരിയയിലെ ഇന്ത്യൻ നയതന്ത്ര പ്രതിനിധികൾ ആഫ്രിക്കൻ രാജ്യങ്ങളുടെ സഹായം തേടിയിട്ടുണ്ടെന്നും വിദേശകാര്യ സഹമന്ത്രി.
nigeria, kidnapped 18 indian men
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here