അമേരിക്കയിലെ പേൾ ഹാർബർ കപ്പൽ നിർമാണ കേന്ദ്രത്തിൽ വെടിവെപ്പ്; രണ്ട് മരണം

അമേരിക്കയിലെ ഹവായ് പേൾ ഹാർബർ നാവികസേനാ കപ്പൽ നിർമാണ കേന്ദ്രത്തിൽ ഉണ്ടായ വെടിവെപ്പിൽ രണ്ട് പേർ മരിച്ചു. ഒരാൾക്ക് ഗുരുതര പരുക്കുണ്ട്. പ്രതിരോധ വകുപ്പിലെ സൈനികേതര ഉദ്യോഗസ്ഥരാണ് മരണപ്പെട്ടത്. വെടിവെപ്പ് നടത്തിയ അമേരിക്കൻ നാവികൻ സ്വയം വെടി വച്ച് മരിച്ചു.
അമേരിക്കൻ സമയം ഉച്ചക്ക് 2.30ക്ക് ഒഹാവോയിലെ തെക്കൻ തീരത്തെ കപ്പൽനിർമാണ കേന്ദ്ര കവാടത്തില്‍ നാവികസേനയുടെ യൂണിഫോം ധരിച്ച ആൾ ഒരു പ്രകോപനവും കൂടാതെ വെടിയുതിർക്കുകയായിരുന്നു.
1941ൽ അമേരിക്കൻ നാവിക-വ്യോമ സേനാ താവളമായ പേൾ ഹാർബറിൽ ജപ്പാന്റെ വ്യോമസേന നടത്തിയ ആക്രമണത്തിൽ 2403 യുഎസ് സൈനികർ കൊല്ലപ്പെട്ടിരുന്നു. ഇതിന്റെ 78ാമത് വാർഷികം കഴിഞ്ഞ ബുധനാഴ്ചയായിരുന്നു രാജ്യം ആചരിച്ചത്.
ഇന്ത്യൻ വ്യോമസേനാ മേധാവി ആർകെഎസ് ബദൗരിയ വെടിവെപ്പിന്റെ സമയത്ത് പേൾഹാർബറിലുണ്ടായിരുന്നു. പസഫിക് എയർ ഓഫീസേഴ്‌സ് സമ്മിറ്റിൽ പങ്കെടുക്കാനെത്തിയതായിരുന്നു ഇദ്ദേഹം.
പൊലീസ് സുരക്ഷ സ്ഥലത്ത് വർധിപ്പിച്ചിട്ടുണ്ട്.അക്രമിക്ക് വെടിവെപ്പിന് പ്രേരണയെന്തായിരുന്നെന്ന് അന്വേഷിക്കുമെന്ന് അധികൃതർ അറിയിച്ചു.
pearl harour gunfire
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here