Advertisement

വീട്ടമ്മയെ പീഡിപ്പിച്ചെന്ന പരാതി; വൈദികനെതിരെ ബലാത്സംഗ കുറ്റത്തിന് കേസ്

December 5, 2019
0 minutes Read

വീട്ടമ്മയെ പീഡിപ്പിച്ചെന്ന പരാതിയിൽ വൈദികനെതിരെ കേസ്. ബലാത്സംഗ കുറ്റത്തിനാണ് കേസ് രജിസ്റ്റർ ചെയ്തിരിക്കുന്നത്. താമരശേരി രൂപതയിലെ വൈദീകനായ ഫാ. മനോജ് ജേക്കബ് പ്ലാക്കൂട്ടത്തിനെതിരെയാണ് കോഴിക്കോട് ചേവായൂർ പൊലീസ് കേസെടുത്തത്.

45കാരിയായ വീട്ടമ്മയാണ് ഫാദർ മനോജ് പ്ലാക്കൂട്ടത്തിനെതിരെ പരാതി നൽകിയത്. പളളിവികാരി ആയിരിക്കെ ഫാ മനോജ് പ്ലാക്കൂട്ടം തന്നെ പീഡിപ്പിച്ചെന്ന് വീട്ടമ്മ പരാതിയിൽ പറയുന്നു.
2017 ജൂൺ 15ന് ചേവായൂർ നിത്യസഹായ മാത പളളിവികാരിയായിരിക്കെ ഫാ. മനോജ് തന്നെ കണ്ണാടിക്കലിലുളള ഒരു വീട്ടിൽ വച്ച് പീഡിപ്പിച്ചെന്നും പരാതിയിൽ വ്യക്തമാക്കുന്നു. സംഭവത്തെക്കുറിച്ച് രൂപത നേതൃത്വത്തിന് പരാതി നൽകിരുന്നെങ്കിലും നടപടിയുണ്ടായില്ലെന്നും ആക്ഷേപമുണ്ട്. ഭീഷണി മൂലമാണ് ഇതുവരെ പരാതി നൽകാതിരുന്നതെന്നാണ് വീട്ടമ്മ വ്യക്തമാക്കുന്നത്.

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here

Top