Advertisement

കീടനാശിനി പ്രയോഗത്തെ തുടർന്ന് ദേഹാസ്വാസ്ഥ്യം; ആറ് വിദ്യാർത്ഥികൾ ആശുപത്രിയിൽ

December 5, 2019
0 minutes Read

വയനാട് പൊഴുതന അച്ചൂരിൽ തോട്ടത്തിലെ കീടനാശിനി പ്രയോഗത്തെ തുടർന്ന് ക്ലാസിലിരുന്ന വിദ്യാർത്ഥികൾക്ക് ദേഹാസ്വാസ്ഥ്യം. ആറോളം വിദ്യാർത്ഥികളെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. തോട്ടത്തിൽ നിരോധിത കീടനാശിനിയാണ് ഉപയോഗിക്കുന്നതെന്ന് രക്ഷിതാക്കൾ ആരോപിച്ചു.

ഇന്ന് രാവിലെ ക്ലാസുകൾ ആരംഭിക്കുന്നതിന് തൊട്ടുപിന്നാലെയാണ് സംഭവം. അച്ചൂർ ഹയർ സെക്കന്ററി സ്‌കൂളിന്റെ തോട്ടത്തോട് ചേർന്നുളള ക്ലാസ് മുറികളിലുളള കുട്ടികൾക്കാണ് ദേഹാസ്വാസ്ഥ്യം അനുഭവപ്പെട്ടത്. ഉടനെ കുട്ടികളെ പൊഴുതന പ്രാഥമിക ആരോഗ്യകേന്ദ്രത്തിലും തുടർന്ന് വൈത്തിരി താലൂക്ക് ആശുപത്രിയിലുമെത്തിച്ചു.

നിരോധിത കീടനാശിനിയാണ് ഇവിടെ ഉപയോഗിക്കുന്നതെന്നും നേരത്തെ പല വിദ്യാർത്ഥികൾക്കും അധ്യാപകർക്കും ആരോഗ്യ പ്രശ്‌നങ്ങൾ ഉണ്ടായിട്ടുണ്ടെന്നും രക്ഷിതാക്കൾ പറയുന്നു. സംഭവമറിഞ്ഞ് വൈത്തിരി പൊലീസും വിദ്യാഭ്യാസ വകുപ്പ് ഉദ്യോഗസ്ഥരും ആശുപത്രിയിലെത്തി കുട്ടികളെ കണ്ടു. സംഭവത്തിൽ അന്വേഷണം നടത്തുമെന്ന് കളക്ടർ രക്ഷിതാക്കൾക്ക് ഉറപ്പ് നൽകിയിട്ടുണ്ട്.

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here

Top