വിദ്യാർത്ഥിനി പാമ്പുകടിയേറ്റ് മരിച്ച സംഭവത്തെ അപലപിച്ച് രാഹുൽ ഗാന്ധി; വിദ്യാഭ്യാസ മേഖലയിൽ സംസ്ഥാന സർക്കാർ കൂടുതൽ ശ്രദ്ധിക്കണം

വയനാട്ടിൽ വിദ്യാർത്ഥിനി പാമ്പുകടിയേറ്റ് മരിച്ച സംഭവത്തെ അപലപിച്ച് രാഹുൽ ഗാന്ധി.വിദ്യാഭ്യാസ മേഖലയിൽ സംസ്ഥാന സർക്കാർ കൂടുതൽ ശ്രദ്ധിക്കണമെന്നും രാഹുൽ ഗാന്ധി ആവശ്യപ്പെട്ടു.
രാജ്യത്തെ വിദ്യാഭ്യാസ രംഗത്ത് ഉയർന്ന് നിൽക്കുന്ന സംസ്ഥാനമാണ് കേരളം. എന്നിട്ടും ക്ലാസ് മുറിയിൽ വിദ്യാർത്ഥിനി പാമ്പുകടിയേറ്റ് മരിച്ച സംഭവമുണ്ടായി. സ്‌കൂളുകളിലെ അടിസ്ഥാന സൗകര്യങ്ങൾ മെച്ചപ്പെടേണ്ടതുണ്ട്. ഇതിനായി കേന്ദ്ര-കേരള സർക്കാരുകൾ കൂടുതൽ തുക വിലയിരുത്തണം. വിഷയം പാർലമെന്റിൽ ഉന്നയിക്കുമെന്നും രാഹുൽ ഗാന്ധി കരുവാരക്കുണ്ടിൽ പറഞ്ഞു.
പൗരത്വ ഭേദഗതി ബില്ലിനെ കോൺഗ്രസ്ര് എതിർക്കുമെന്നും പൗരൻമാരോട് ഒരു വിവേചനവും കോൺഗ്രസ് അനുവദിക്കില്ലെന്നും രാഹുൽ ഗാന്ധി വ്യക്തമാക്കി. തനിക്കെതിരെ 16 കേസുകൾ ഉണ്ടെന്നും ഓരോ കേസുകളും തനിക്കുള്ള അംഗീകാരമാണെന്നും രാഹുൽ വണ്ടൂർ മണ്ഡലം യുഡിഎഫ് കൺവെൻഷനിൽ സംസാരിക്കവെ പറഞ്ഞു.
ഇന്ന് വൈകുന്നേരം കൽപറ്റയിലേക്ക് പോകുന്ന രാഹുൽ രണ്ട് ദിവസങ്ങളിലായി വയനാട് ജില്ലയിലെ വിവിധ പരിപാടികളിൽ പങ്കെടുക്കും. ത്രിദിന സന്ദർശനത്തിനായി എത്തിയ രാഹുൽ ഗാന്ധിയുടെ വയനാട് മണ്ഡലത്തിലെ പര്യടനം തുടരുകയാണ്.
rahul gandhi, shahla sherin
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here