വിഴിഞ്ഞം പദ്ധതി; തുടർ നടപടികൾ മുഖ്യമന്ത്രിയുമായി ചർച്ച നടത്തി തീരുമാനിക്കുമെന്ന് കടന്നപ്പള്ളി രാമചന്ദ്രൻ

വിഴിഞ്ഞം പദ്ധതിയുടെ ആദ്യ ഘട്ടം പൂർത്തിയാക്കാനുള്ള കാലാവധി കഴിഞ്ഞ പശ്ചാത്തലത്തിൽ സ്വീകരിക്കേണ്ട തുടർ നടപടികളെ സംബന്ധിച്ച് മുഖ്യമന്ത്രിയുമായി ചർച്ച ചെയ്ത് തീരുമാനമെടുക്കുമെന്ന്
തുറമുഖ വകുപ്പ് മന്ത്രി കടന്നപ്പള്ളി രാമചന്ദ്രൻ.
കാലാവധി കഴിഞ്ഞെങ്കിലും 9 മാസം കൂടെ ക്യൂ പിരീഡ് ഉണ്ട്. ഇത് കരാറിൽ ഉള്ളതാണെന്ന് കരുതി കാലതാമസം വരുത്തണമെന്ന് അതിന് അർത്ഥമില്ല. പദ്ധതി സമയബന്ധിതമായി പൂർത്തിയാക്കാൻ അദാനി ഗ്രൂപ്പിനോട് ആവശ്യപ്പെടുമെന്നും ഇതിനായി സർക്കാർ നടപടികൾ സ്വീകരിക്കുമെന്നും മന്ത്രി തിരുവനന്തപുരത്ത് പറഞ്ഞു. കമ്പനിക്കെതിരെ പിഴ ചുമത്തേണ്ടതുണ്ടോ എന്നതുൾപ്പെടയുള്ള കാര്യങ്ങളും മുഖ്യമന്ത്രിയുമായിആലോചിച്ച് തീരുമാനിക്കുമെന്നും കടന്നപ്പള്ളി രാമചന്ദ്രൻ കൂട്ടിച്ചേർത്തു.
ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്സ്പ്ലെയ്നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here