Advertisement

പൗരത്വ ബില്‍ ഭേദഗതിയെ കോണ്‍ഗ്രസ് എതിര്‍ക്കും; രാഹുല്‍ ഗാന്ധി

December 5, 2019
2 minutes Read

പൗരത്വ ബില്‍ ഭേദഗതിയെ കോണ്‍ഗ്രസ് എതിര്‍ക്കുമെന്ന് വയനാട് എംപി രാഹുല്‍ ഗാന്ധി. കോഴിക്കോട് പൊതുപരിപാടിയില്‍ പങ്കെടുത്ത് സംസാരിക്കുകന്നതിനിടയിലാണ് രാഹുല്‍ ഗന്ധി പൗരത്വ ബില്ലിനെതിരെ പ്രതികരിച്ചത്. ഭേദഗതി ബില്ലിനെ പാര്‍ലമെന്റില്‍ ശക്തമായി എതിര്‍ക്കുമെന്ന് രാഹുല്‍ ഗാന്ധി പറഞ്ഞു.

Read also : http://പൗരത്വ നിയമ ഭേദഗതിബില്‍ കേന്ദ്രമന്ത്രി സഭ അംഗീകരിച്ചു

രാജ്യത്ത് ഏത് തരത്തിലുള്ള വിവേചനത്തെയും കോണ്‍ഗ്രസ് എതിര്‍ത്തിട്ടുണ്ട്. ഇന്ത്യക്കാരനായ ആര്‍ക്കെതിരെയും വിവേചനം കാണിക്കുന്ന നടപടിയെ കോണ്‍ഗ്രസിന് അംഗീകരിക്കാനാവില്ല. ഇന്ത്യ എല്ലാവരുടേതുമാണ്. എല്ലാ മതക്കാര്‍ക്കും സമൂഹത്തിനും സംസ്‌കാരത്തിനും ഇവിടെ സ്ഥാനമുണ്ടെന്നും രാഹുല്‍ ഗാന്ധി പറഞ്ഞു. അയല്‍രാജ്യങ്ങളില്‍ നിന്നുള്ള മുസ്‌ലിം ഇതര സമുദായത്തിലുള്ളവര്‍ക്ക് ഇന്ത്യന്‍ പൗരത്വം നല്‍കുന്ന പൗരത്വ ഭേദഗതി ബില്ലിന് കേന്ദ്രമന്ത്രി സഭ കഴിഞ്ഞദിവസമാണ് അംഗീകാരം നല്‍കിയത്. നിയമവിരുദ്ധമായി പാകിസ്താന്‍, ബംഗ്ലാദേശ്, അഫ്ഗാനിസ്താന്‍ എന്നിവിടങ്ങളില്‍ നിന്നുള്ള ഹിന്ദു, ജൈന, ക്രൈസ്തവ, സിഖ് മതക്കാര്‍ക്ക് പൗരത്വം നല്‍കുന്നതാണ് ബില്ലിലെ വ്യവസ്ഥ.

മതം നോക്കിയുള്ള ഈ ഭേദഗതിയെ എതിര്‍ക്കുമെന്ന് കോണ്‍ഗ്രസ് നേരത്തെ തന്നെ തുറന്നടിച്ചിരുന്നു. ബില്‍ ഈ ആഴ്ച തന്നെ പാര്‍ലമെന്റില്‍ അവതരിപ്പിച്ചേക്കും. ബില്‍ സഭയിലെത്തിയാല്‍ കോണ്‍ഗ്രസ് ഇതിനെ ശക്തമായി എതിര്‍ക്കുമെന്നാണ് രാഹുല്‍ ഗാന്ധി വ്യക്തമാക്കുന്നത്. ബില്‍ പാസാക്കുന്നതില്‍ പ്രതിപക്ഷ പാര്‍ട്ടികള്‍ മാത്രമല്ല ഭരണമുന്നണിയിലേ ജെഡിയു അടക്കമുള്ള പാര്‍ട്ടികളും ആശങ്ക അറിയിച്ചിട്ടുണ്ട്.

Story Highlights- The Union Cabinet , Citizenship Amendment Bill in india, Rahul ghadhi

 

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here

Top