ഹൈദരാബാദ് പീഡനക്കേസിലെ പ്രതികളെ വെടിവച്ചിട്ടത് ആഘോഷമാക്കി പെൺകുട്ടികൾ; വീഡിയോ കാണാം

ഹൈദരാബാദിൽ ഡോക്ടറെ ബലാത്സംഗം ചെയ്തു കൊലപ്പെടുത്തിയ കേസിലെ നാലു പ്രതികളെയും വെടിവച്ചു കൊന്നത് ആഘോഷമാക്കി തെലങ്കാനയിലെ പെൺകുട്ടികൾ. ഓടുന്ന ബസിൽ ആർപ്പുവിളിച്ചും കരഘോഷം മുഴക്കിയുമാണ് പെൺകുട്ടികൾ സന്തോഷം പ്രകടിപ്പിച്ചത്. വിജയചിഹ്നം കാണിച്ചും ഉറക്കെകൂവിയും ആഹ്ലാദം പ്രകടിപ്പിച്ചു ഇവർ.
#WATCH Hyderabad: Reaction of girl students when news of encounter of the accused in murder and rape of woman veterinarian broke out pic.twitter.com/z238VVDsiC
— ANI (@ANI) December 6, 2019
പ്രതികൾ കസ്റ്റഡിയിൽ നിന്നും രക്ഷപ്പെടാൻ ശ്രമിച്ചപ്പോൾ വെടിവയ്ക്കുകയായിരുന്നുവെന്ന് പൊലീസ് പറയുന്നു. തെളിവെടുപ്പിനിടെ ഇവർ പൊലീസിനെ ആക്രമിക്കുകയായിരുന്നുവെന്നാണ് വിവരം. ഇന്ന് പുലർച്ചെ 3.30ഓടെയാണ് സംഭവം.
യുവതിയെ തീവച്ചുകൊന്ന ലോറി ഡ്രൈവർ മുഹമ്മദ് ആരിഫ്, ക്ലീനിംഗ് തൊഴിലാളികളായ ജൊല്ലു ശിവ, ജൊല്ലു നവീൻ, ചന്നകേശവലു എന്നിവരെയാണ് വെടിവച്ചുകൊന്നത്. കൊല്ലപ്പെട്ട പ്രതികളുടെ മൃതദേഹം ഷാഡ്‌നഗർ സർക്കാർ ആശുപത്രിയിൽ സൂക്ഷിച്ചിരിക്കുകയാണ്.
നവംബർ 28ന് പുലർച്ചെയാണ് നാടിനെ നടുക്കിയ പീഡനവും കൊലപാതകവും നടന്നത്.
girls happy on encounter, telengana doctor rape case
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here